Home NEWS താഴെക്കാട് പള്ളിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു

താഴെക്കാട് പള്ളിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പിതാവിൻ്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് താഴെക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ 60 പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സ്കോളർഷിപ്പ് വിതരണം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷം വഹിച്ചു. ആർച്ച് പ്രീസ്റ്റ് റവ. ഫാ. ജോൺ കവലക്കാട്ട് സ്വാഗത പ്രസംഗം നടത്തി. ഇരിങ്ങാലക്കുട രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൻ കോട്ടോളി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസി. വികാരി ഫാ. അനൂപ്‌ പാട്ടത്തിൽ, കൈക്കാരൻമാരായ മാത്യൂസ് കരേടൻ, വിൻസെൻ്റ് തെക്കേത്തല, റീജോ പാറയിൽ, ജോർജ്ജ് തൊമ്മാന, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡൻറ് ജോജു എളംങ്കുന്നപ്പുഴ, കുടുംബക്ഷേമനിധി കോർഡിനേറ്റർ മിനി ജോൺസൻ എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് കാലത്തെ ഈ സ്കോളർഷിപ്പ് പദ്ധതി അനുകരണീയമായ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. താഴെക്കാട് പള്ളി K C Y M പ്രവർത്തകർ ന്യൂനപക്ഷ അവകാശങ്ങൾ നടപ്പാക്കാനുള്ള കോടതിവിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന മെമ്മോറാണ്ടം മന്ത്രിക്ക് സമർപ്പിച്ചു.

Exit mobile version