ഇരിങ്ങാലക്കുട : കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ)സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യ വില്‍പ്പന കേന്ദ്രത്തിന് മുന്നില്‍ അതിജീവന നില്‍പ്പ് സമരം നടത്തി.സമരം എ.കെ.സി.എ ജില്ലാ പ്രസിഡന്റ് സി.ഒ ദേവസ്സി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജോഷി പുത്തിരിക്കല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ എക്‌സി.അംഗം ബാബു മേന്മ,അസോസിയേഷന്‍ ഭാരവാഹികളായ ഷിന്റോ പാലത്തിങ്കല്‍,ചാള്‍സ്എന്നിവര്‍ സംസാരിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 എം.എല്‍.എമാര്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിച്ചിരുന്നു.സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ രാവിലെ11 മുതല്‍ വൈകുന്നേരം 6 വരെ ഇരുപ്പ് സമരം നടത്തി. നൂറ് കണക്കിന് ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് മദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണ വിതരണവും,ആഘോഷങ്ങളും നടത്താന്‍ സര്‍ക്കാര്‍അനുമതി നിഷേധിക്കുന്നതിനെതിരേയുള്ളപ്രതിഷേധമാണ് സമരം മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ കാരണമെന്ന് നേതാക്കള്‍ വ്യക്തമാക്കി.