ഇരിങ്ങാലക്കുട:അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി ,ഇരിങ്ങാലക്കുടയില്‍ നടന്ന ഐഥിഹാസികമായ കുട്ടംകുളം സമരത്തിന്റെ 75ാം വാര്‍ഷികം CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു . അതിന്റെ ഭാഗമായി കുട്ടംകുളത്തിനു സമീപം തയ്യാറാക്കിയ കൊടിമരത്തില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി,ജില്ലാ എക്സി. അംഗം ടി.കെ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.മണി,എന്‍.കെ ഉദയപ്രകാശ് ,കെ. വി.രാമകൃഷ്ണന്‍,കെ.കെ. ശിവന്‍,കെ.സി. ബിജു,കെ. എസ് പ്രസാദ് ,ഷീല അജയഘോഷ്,ലതസഹദേവന്‍,എന്നിവര്‍ പങ്കെടുത്തു.വെെകുന്നേരം മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 75 കേന്ദ്രങ്ങളില്‍ സമരസ്മൃതിജ്വാല തെളിയിച്ച് പ്രതിജ്ഞയെടുത്തു.ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രത്തിനു മുന്നിലുള്ള കുട്ടം കുളം പരിസരത്തുള്ള റോഡിലൂടെ പിന്നോക്കാധി ജനവിഭാഗങ്ങള്‍ക്ക് വഴിനടക്കുവാനുള്ള അവകാശം നിഷേധിച്ചു കൊണ്ട് 1910 ല്‍ ഒരു തീണ്ടല്‍ പലക സ്ഥാപിച്ചിരുന്നു,അതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും,SNDP യുടേയും,പുലയമഹാസഭയുടേയും നേതൃത്വത്തില്‍ നടന്ന പക്ഷോഭങ്ങളുടെ ഭാഗമായി 1946 ജൂണ്‍ 23 ന് കുട്ടംകുളത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി.സമരത്തിന് നേതൃത്വം കൊടുത്ത പി. ഗംഗാധരനേയും,കെ. വി ഉണ്ണിയേയും വിളക്കുകാലില്‍ കെട്ടിയിട്ട് പോലീസ് നിഷ്ഠൂരമായി മര്‍ദ്ദിച്ചു,സമരക്കാര്‍ തീണ്ടല്‍ പലക കുട്ടംകുളത്തിലേക്ക് വലിച്ചെറിഞ്ഞു.ദുരൊചരണങ്ങള്‍ക്കെതിരെ കൊച്ചിരാജ്യത്ത് നടന്ന ഏറ്റവും വലിയ സംഘടിത പ്രക്ഷോഭമായിരുന്നു കുട്ടംകുളം സമരം.