മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ കാർഷിക വ്യാപന പദ്ധതിയായ ഗ്രീൻ മുരിയാടിന്റെ ഭാഗമായി ഇഞ്ചി ,മഞ്ഞൾ കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 1700 വീടുകളിലാണ് ഇഞ്ചി മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നത്. ആനന്ദപുരത്ത് ഒന്നാം വാർഡിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രീൻ മുരിയാട് മഞ്ഞൾ പ്രസാദം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഈ മഹാമാരിയുടെ കാലഘട്ടത്തിൽ കൃഷിയെ നെഞ്ചേറ്റുന്ന സംസ്കൃതി മുരിയാടിൻറെ തനത് സവിശേഷതയാണെന്നും ഗ്രീൻ മുരിയാട് മാതൃകാ പദ്ധതിയാണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി .യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ചന്ദ്രൻ ,പഞ്ചായത്ത് വൈസ് ,പ്രസിഡൻറ് ഷീല ജയരാജ് ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പി പ്രശാന്ത്, കെ യു വിജയൻ , രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് ,എ എസ് സുനിൽകുമാർ, ലിജി വത്സൻ ,ശ്രീജിത്ത് പട്ടത്ത്, സരിത സുരേഷ്, നിഖിത അനൂപ് ,സേവിയർ ആളൂക്കാരൻ ,മണി സജയൻ ,പഞ്ചായത്ത് സെക്രട്ടറി പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു .കൃഷി ഓഫീസർ രാധിക പദ്ധതി വിശദീകരണം നടത്തി. വിവിധ വാർഡുകളിലായാണ് ഇഞ്ചി, മഞ്ഞൾ വിതരണം നടത്തുന്നത്.