Home NEWS ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണംഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണംഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ

ഇരിങ്ങാലക്കുട :ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കണമെന്ന് രൂപത പാസ്റ്ററൽ കൗൺസിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു കൊറോണ രോഗത്തിൻ്റെ രണ്ടാം തരംഗത്തെ തുടർന്ന് ഒന്നര മാസത്തോളമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പല മേഖലകളിലും ഇളവുകൾ അനുവദിച്ചു സാധാരണ ജീവിതം സാദ്ധ്യമാക്കുന്ന ഘട്ടത്തിലേക്ക് നാടിനെ തിരിച്ച് കൊണ്ടുവരുന്ന ഭരണാധികാരികളുടെ നടപടികളെ പാസ്റ്ററൽ കൗൺസിൽ സ്വാഗതം ചെയ്തു മറ്റേതൊരു പൊതു സ്ഥലത്തേക്കാളും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മുൻകരുതലുകളെടുക്കാനും ആരാധനാലയങ്ങൾക്ക് സാധിക്കുമെന്ന് പാസ്റ്ററൽ കൗൺസിൽ വിലയിരുത്തി വിശ്വാസികളെ സംബദ്ധിച്ചിടത്തോളം അവരുടെ ആന്തരിക സമാധാനത്തിനും മനസിക സംഘർഷങ്ങൾക്ക് അയവ് വരുത്താനും മതകർമ്മങ്ങൾ അനിവാര്യമാണ് ആയതിനാൽ നിബന്ധനകളോടെ ആരാധാനാലയങ്ങൾ തുറന്ന് പരിമിതമായ ജനപങ്കാളിത്തത്തോടെ കോ വിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തിരുകർമ്മങ്ങൾ നടത്തുവാൻ അനുവദിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻഡ് മോൺ.ജോസ് മഞ്ഞളി ജനറൽ സെക്രട്ടറി ജെയിസൺ കരിപ്പായി സെക്രട്ടറി ടെൽസൺ കോ ട്ടോളി സിസ്റ്റർ മനിഷ സി.എസ്.സി.ഡേവിസ് ഊക്കൻ എന്നിവർ പ്രസംഗിച്ചു

Exit mobile version