ഇരിങ്ങാലക്കുട :പൂമംഗലം പഞ്ചായത്തിലെ മാരാത്ത് കോളനിയിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന 35 കുടുംബങ്ങൾക്ക് അരി, പച്ചക്കറി, പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകൾ നൽകി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻമാർ . 35 കുടുംബങ്ങളാണ് മാരാത്ത് കോളനിയിലുള്ളത് . അവരിൽ മിക്ക വീടുകളിലും കോവി ബാധിച്ചതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. എല്ലാ സഹായവുമെത്തിച്ചിരുന്ന R R Tമാർക്കും കോവിഡ് പിടിപെട്ടു. പോസ്റ്റ്മാൻമാർ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവരായതു കൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പെട്ടെന്നു തന്നെ അറിയുവാൻ സാധിക്കും. അങ്ങിനെയാണ് മാരാത്ത് കോളനിയിലെ ദുരിതം സമീപവാസിയും ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാനുമായ ടി.ബി.സുനില അറിയുന്നത്. തന്നെ തന്റെ സഹപ്രവർത്തകരെ വിളിച്ച് അവരുടെ വീടുകളിൽ അധികമുള്ള ഭക്ഷ്യവസ്തുക്കൾ ഓഫീസിലെത്തിച്ച് വീട്ടുകാർക്ക് നൽകുകയുണ്ടായി. ഇരിങ്ങാലക്കുട നോർത്ത് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ റീജ അവരുടെ വകയായി ഒരു ചാക്ക് അരിയും നൽകുകയുണ്ടായി. ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെയും ഹെഡ് പോസ്റ്റ് ഓഫീസിലെയും റിട്ടയർ ചെയ്ത ഏതാനും ജീവനക്കാരുടെയും സഹായത്താലാണ് ഇവർക്ക് ഈ സൽപ്രവൃത്തി ചെയ്യാനായത്. പ്രവർത്തനങ്ങൾക്ക് റിട്ടയേർഡ് പോസ്റ്റ് മേൻ ടി.കെ. ശക്തീധരൻ , പോസ്റ്റ് മേൻമാരായ ഉണ്ണിക്കൃഷ്ണൻ, രേണുക, ബിന്ദു, അപർണ്ണ , സൗമ്യ , ബാബു, വിമൽ കുമാർ , ഷീന എന്നിവർ നേതൃത്വം നൽകി. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് അങ്കണത്തിൽ വച്ച നടന്ന ചടങ്ങിൽ പോസ്റ്റ് മാസ്റ്റർ സി.സി. ശബരീഷ് അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റൽ സൂപ്രണ്ട് സി.ഐ. ജോയ് മോൻ ഭക്ഷ്യ കിറ്റുകളുടെ വിതരണം നിർവ്വഹിച്ചു. കോളനി നിവാസികൾക്കു വേണ്ടി സമീപ വാസിയായ രശ്മിയും കുടുംബവും കീറ്റുകൾ ഏറ്റുവാങ്ങി. ഇത്തരം സൽപ്രവൃത്തികൾക്ക് മുൻ കൈ എടുത്തതിന് പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിലയുടെ വീട്ടിലെത്തി പ്രശംസിക്കുകയും പഞ്ചായത്തിന്റെ നന്ദി അറിയിക്കുകയുമുണ്ടായി പോസ്റ്റ് മേൻ യൂണിയൻ N F PE യുടെ ഇരിങ്ങാലക്കുട ഡിവിഷൻ അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് ടി.ബി.സുനില .