Home NEWS കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു

കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു

കരൂപ്പടന്ന: ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. ഫാസിസ്റ്റ് കോർപ്പറേറ്റ് ഭീകരർക്ക് എതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ഗൂഗിൾ മീറ്റ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ഈ സാഹചര്യത്തിൽ കേരള സമൂഹം ഒന്നാകെ ദ്വീപ് ജനതയെ ചേർത്ത് നിർത്തുന്നത് വിലമതിക്കാത്തതെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഗൂഗിൾ മീറ്റിൽ പറഞ്ഞു. സി ആർ സോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാദർ പട്ടേപ്പാടം ,സോണി ജോൺ മാസ്റ്റർ (ക്രൈസ്റ്റ് കോളേജ്),റമീസ് ഷഹസാദ് (സേവ് ലക്ഷദ്വീപ് ഫോറം),റഷീദ് ഖാൻ (ലക്ഷദ്വീപ്),ഫസ്ന റിജാസ് (ഗ്രാമപഞ്ചായത്ത് മെമ്പർ),എം കെ മോഹനൻ ഒ പി ബിജോയ്,ഹബീബ് കടലായി മുനീർ വട്ടേക്കാട്ടുകര,എം.ലീന ടീച്ചർ, എം.കെ. കൊച്ചുഇബ്രാഹിം, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.കെ കെ ഷാഹുൽ ഹമീദ് സ്വാഗതവും പി കെ അബ്ദുൽ മനാഫ് നന്ദിയും പറഞ്ഞു.

Exit mobile version