മുരിയാട്: ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് കപ്പാറ പ്രദേശത്ത് JCB ഉപയോഗിച്ച് കാന വൃത്തിയാക്കുകയും റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വാര്‍ഡ് മെമ്പര്‍ കെ.യു വിജയന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇത് കൂടാതെ സ്ഥലത്തെ പഞ്ചായത്ത് കിണറിന്റെ കേടായ വല മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു.