ഇരിങ്ങാലക്കുട:കോവിഡ് 19 രണ്ടാം തരംഗത്തിൽ ലോക്ഡൗൺ, കണ്ടൈയ്ൻമെൻ്റ് സോൺ എന്നിങ്ങനെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായും മറ്റുസാഹചര്യങ്ങളാലും ആശുപത്രികളിലേക്ക് എത്തപ്പെടുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു പ്രാഥമികമായ വൈദ്യസഹായം ടെലിഫോൺ വഴി അടിയന്തിരമായും സൗജന്യമായും നൽകുന്നതിനായി ടെലി മെഡിസിൻ സേവനത്തിന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. വിദഗ്ധരായ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ പെട്ട ഡോക്ടമാർ നൽകുന്ന സൗജന്യ സേവനം “ആശ്രയ 2021”- ഉന്നത വിദ്യാഭ്യാസ, സാമൂഹൃ നീതി വകുപ്പ് മന്ത്രി പ്രൊഫ.ആർ.ബിന്ദു ഓൺലൈനിലൂടെ ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.ജി.സുബ്രമണ്യൻ സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.