Home NEWS മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ സംഭാവന

പൊറത്തിശ്ശേരി : ഒരു സൈക്കിൾ വാങ്ങണമെന്ന മോഹത്തോടെ ബന്ധുക്കളും,മാതാപിതാക്കളും നൽകിയ വിഷുക്കൈനീട്ടം സ്വരൂപിച്ചുണ്ടാക്കിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഇരിങ്ങാലക്കുട ഡോൺബോസ്കോ ഹൈസ്കൂളിലെ 6-ാo ക്ലാസ്സ് വിദ്യാർത്ഥിനി മാതൃകയായി.പൊറത്തിശ്ശേരി വി-വൺ നഗർ മണപ്പെട്ടി സുരേഷിൻറെയും,നിഷയുടെയും ഇളയ മകൾ ‘ശ്രീഭദ്ര’ കോവിഡ് പ്രതിരോധത്തിനായി തൻറെ കൊച്ചു സമ്പാദ്യം നിയുക്ത ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ:ആർ.ബിന്ദുവിനെ ഏൽപ്പിച്ചു.മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മുടങ്ങാതെ ശ്രീഭദ്ര കാണാറുണ്ട്.കോവിഡ് പ്രതിരോധത്തിന് വാക്സിൻ സംസ്ഥാനങ്ങൾ പണംമുടക്കി വാങ്ങണമെന്ന കേന്ദ്ര തീരുമാനം അറിഞ്ഞതു മുതൽ സൈക്കിൾ വാങ്ങണമെന്ന തീരുമാനം മാറ്റി അതിനായി കരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഈ കൊച്ചുമിടുക്കി തീരുമാനിക്കുകയായിരുന്നു.
സംഭാവന ഏറ്റുവാങ്ങുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ.ജിഷ ജോബി,സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബി.രാജു,പ്രഭാകരൻ വടാശ്ശേരി,എം.ജി.സുഗുണൻ എന്നിവരും സന്നിഹിതരായിരുന്നു.ചടങ്ങിൽ വെച്ച് ഇരിങ്ങാലക്കുട കൂത്തുപറമ്പ് ഏരശ്ശംവീട്ടിൽ മുഹമ്മദ് ഷാൻ മകൾ ‘റിസ്ന’ എന്ന വിദ്യാർത്ഥിനി ചെറിയപെരുന്നാളിന് പുതിയ ഉടുപ്പ് വാങ്ങുന്നതിനായി സൂക്ഷിച്ചുവെച്ച 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി തൻറെ കയ്യിൽ ഏൽപ്പിച്ചിരുന്നത് ജിഷ ജോബി ബിന്ദുടീച്ചർക്ക് കൈമാറി.

Exit mobile version