ഇരിങ്ങാലക്കുട: കാടുകയറി കിടക്കുന്ന നഗരമദ്ധ്യത്തിലെ ഞവരിക്കുളം വ്യത്തിയാക്കുന്നു. നഗരസഭ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കടുത്ത വേനലിലും ജലസമൃദ്ധമായി കിടക്കുന്ന ഞവരിക്കുളം വ്യത്തിയാക്കുന്നത്. ദിനംപ്രതി നിരവധി ആളുകളാണ് ഇവിടെ കുളിക്കാനെത്തുന്നത്. വാഹനങ്ങള്‍ കഴുകുന്നതിനും ഇവിടെ ആളുകള്‍ വണ്ടിയുമായി എത്താറുണ്ട്. പത്തിലേറെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഒരേക്കറിലേറെ വിസ്തൃതിയുള്ള ഞവരിക്കുളത്തിന്റെ അരികില്‍ കാടുകയറിയതെല്ലാം വ്യത്തിയാക്കുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞവരിക്കുളത്തിന് ചുറ്റും നടപ്പാത നിര്‍മ്മിച്ച് കട്ട വിരിക്കുകയും അരികില്‍ കൈവരി പിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശരിയായ രീതിയില്‍ സംരക്ഷണമില്ലാതെ പലയിടത്തും കട്ടകള്‍ വിട്ടുപോയ സ്ഥിതിയിലാണ്.