Home NEWS ദീർഘകാലം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സുവോളജി അധ്യാപകനായിരുന്ന ഫാ. ഐസക്ക് ആലപ്പാട്ട് സി. എം. ഐ....

ദീർഘകാലം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സുവോളജി അധ്യാപകനായിരുന്ന ഫാ. ഐസക്ക് ആലപ്പാട്ട് സി. എം. ഐ. നിര്യാതനായി

ഇരിങ്ങാലക്കുട: ദീർഘകാലം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സുവോളജി അധ്യാപകനായിരുന്ന ഫാ. ഐസക്ക് ആലപ്പാട്ട് സി. എം. ഐ. നിര്യാതനായി.തൃശ്ശൂർ ദേവമാത പ്രവിശ്യാംഗമായ ഫാ. ഐസക്ക് ആലപ്പാട്ട് (86) നിര്യാതനായി. ഇരിഞ്ഞാലക്കുട രൂപത കാട്ടൂർ ഇടവക പാലത്തിങ്കൽ വാറുണ്ണി – താണ്ടമ്മ ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാമനായിരുന്നു ബഹു. ഐസക്കച്ചൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമാംഗമായിരുന്ന അച്ചൻ കാട്ടൂർ സെൻ്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രാഥമിക പഠനത്തിനു ശേഷം ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രി പഠനവും , ഡിഗ്രി പഠനവും ഗോൾഡ് മെഡലോടെ പൂർത്തിയാക്കി. തേവര തിരുഹൃദയ കോളേജിൽ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും, അമേരിക്കയിലെ ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആർട്ടിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ധർമ്മാരാമിൽ നിന്ന് തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിച്ചതിനു ശേഷം 1969ൽ അഭിവന്ദ്യ ജോർജ് ആലപ്പാട്ട് പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് പുരോഹിതനായി അഭിഷിക്തനായി. അതിനു ശേഷം വിവിധ സ്ഥാപനങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവച്ചു. കോളേജ് അദ്ധ്യാപകൻ, സുവിശേഷ പ്രഘോഷകൻ, ഹോസ്റ്റൽ വർഡൻ, എഴുത്തുകാരൻ, സിനിമ സംവിധായകൻ, മാധ്യമ സാംസ്കാരിക വിചക്ഷണൻ, ചേതന മീഡിയ മിനിസ്ട്രിയുടെ തുടക്കക്കാരൻ തുടങ്ങി നിരവധി മേഖലകളിൽ തൻ്റെ വെക്തിമുദ്ര പതിപ്പിച്ചു. തൻ്റെ തൂലികയിൽ വിരിഞ്ഞ ഒരു പിടി പുസ്തകങ്ങൾ ഇന്നും അറിവിൻ്റെ ജ്വാല മനുഷ്യ ഹൃദയങ്ങളിലേക്കെത്തിക്കുന്നു. ശാസ്ത്രലോകത്തിനും, മാധ്യമ ലോകത്തിനും, വായനാ ലോകത്തിനും നിരവധി സംഭാവനകൾ നൽകിയ ഐസക്കച്ചൻ്റെ ജീവിതം വരും തലമുറക്ക് മാതൃകയാണ് അച്ചൻ്റെ സഹോദരിമാരായ സി. സെർജിയ FCC, സി. കാർമ്മൽ FCC, സി. ഹെർമൻ CMC . എന്നിവർ അച്ചനെപ്പോലെ അദ്ധ്യാപന രംഗത്തും, ആതുരശുശ്രൂഷ രംഗത്തും സ്തുത്യർഹമായ സേവനം കാഴ്ചവച്ചവരാണ് . അച്ചൻ്റെ മൃതസംസ്ക്കാര കർമ്മം മേയ് 5 ബുധനാഴ്ച രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അശ്രമ ദേവാലയത്തിൽ വച്ച് അഭിവന്ദ്യ പോളി കണ്ണൂകാടൻ പിതാവിൻ്റേയും ദേവമാത പ്രവിശ്യാധിപൻ ഫാ. ഡേവിസ് പനക്കലിൻ്റെയും കാർമികത്വത്തിൽ നടത്തപ്പെടുന്നുസഹോദരങ്ങൾ 1. സി. സെർജിയ എഫ് സി സി (late)2. സി. കാർമ്മൽ എഫ് സി സി3. പോൾ ജി. പലത്തിങ്കൽ (late)4. സി. ഹെർമൺ സി. എം. സി5. ഡെയ്സി ആന്റോ6. ആന്റണി ജി. പലത്തിങ്കൽ

Exit mobile version