ഇരിങ്ങാലക്കുട : പ്രതീക്ഷ നിറഞ്ഞ ജീവതങ്ങള്‍ക്കേ അപരനെ വളര്‍ത്താനും നയിക്കാനും സാധിക്കൂവെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച
തൂവല്‍സ്പര്‍ശം 2021 പദ്ധതി ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.സമൂഹത്തിലെ അശരണരായ ജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കണ്ടെത്തി നല്‍കുമ്പോഴാണ് ലയണ്‍സ് ക്ലബ്ബ് പോലെയുള്ള എതൊരു പ്രസ്ഥാനവും സമൂഹത്തിന്റെ പ്രതീക്ഷകളായി മാറുകയെന്നും ബിഷപ്പ് പറഞ്ഞു.നിര്‍ധനരായ അമ്പത് കുടുംബങ്ങള്‍ക്ക് നല്‍കിയ സീലിംഗ് ഫാനുകളുടെ
വിതരണവും,400 സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണവും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രി അഡ്മിനിസ്‌ടേറ്റര്‍ സി.ഫ്ളോറി,മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ.ടി.ജെ തോമസ്, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സന്‍മാരായ ജെയിംസ് വളപ്പില,ടി.ജയകൃഷണന്‍,റീജിയന്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍,സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ജോണ്‍
നിധിന്‍ തോമസ്,ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.