Home NEWS വേനല്‍ശക്തിപ്രാപിക്കുന്നു കരുതിയിരിക്കുക….

വേനല്‍ശക്തിപ്രാപിക്കുന്നു കരുതിയിരിക്കുക….

ആയിരം അസുഖങ്ങളുടെ അകമ്പടിയോടെ കടുത്ത വേനല്‍ കടന്നുകയറുകയാണ്. തീഷ്ണമായ വെയില്‍ ഭൂമിയുടെ സനിഗ്ധത കുറഞ്ഞു, കുറഞ്ഞുവന്ന് വരള്‍ച്ച അനുഭവപ്പെടുന്നു. തീഷ്ണമായ സൂര്യാഘാതത്തില്‍ എല്ലാ പദാര്‍ത്ഥങ്ങളും, ഔഷധങ്ങള്‍ക്കുപോലും അവയുടെ സൗമ്യഭാവം നഷ്ടപ്പെട്ട് രൂക്ഷവും, ലഘുവുമായിത്തീരുന്നു. സ്വാഭാവികമായി ജലത്തിനും ഈ അവസ്ഥാവിശേഷങ്ങള്‍ തന്നെ സംഭവിക്കുന്നു. ജീവജാലങ്ങളും, മനുഷ്യരും കഠിനമായ സൂര്യതാപമേറ്റ് ശുഷ്‌ക്കമായിത്തീരുന്നു. അങ്ങിനെ വാതത്തിന് വ്യതിചലനം സംഭവിക്കുന്നു. അതുകൊണ്ട് ചൂടുകാലത്ത് പുളി,ഉപ്പ്, എരിവ് എന്നീ രസങ്ങള്‍അമിതമായി ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് ദേഹം അധികം ആയാസപ്പെടുന്ന ജോലികളില്‍ നിന്ന് കഴിയുന്നത്രവിട്ടു നില്‍ക്കുന്നതാണ് നല്ലത്. വെയില്‍ കൊള്ളാതിരിക്കുകയും വേണം.ഉപ്പുരസം അമിതമായി വിയര്‍പ്പ് ഉല്പാദിപ്പിക്കുമെന്നതുകൊണ്ട് മിതമായി ഉപയോഗിക്കുകയാണ് വേണ്ടത്. എരിവ് സ്വാഭാവികമായും ഉഷ്ണവീതിവും രൂക്ഷതയേറിയതും മാത്രമല്ല ശരീരത്തെ ശോഷിപ്പിക്കുന്നതുമാണ്. തണുപ്പ് പകര്‍ന്ന് തരുന്ന മധുരമുള്ള ഭക്ഷണം മാത്രമേ വേനല്‍കാലത്ത് അധികമായി ഉപയോഗിക്കാവൂ.അതുതന്നെ കഴിയുന്നതും ലഘുവും, ദ്രാവകരൂപത്തിലുളളതും തണുത്തതുമായിരുന്നാല്‍ നന്നായിരിക്കും. മധുരംകൊണ്ട് ബലവും,തണുപ്പില്‍നിന്ന് ഉഷ്ണം പരിഹരിക്കുകയും ലഘുവായതോതിലാകുമ്പോള്‍ ദഹിപ്പിക്കാന്‍ എളുപ്പവും, സനിഗ്ധതകൊണ്ട് വാതശമനവും, ദ്രാവകരൂപത്തില്‍ ഉപയോഗിക്കുന്നതുകൊണ്ട് കഫത്തെ തടഞ്ഞുവിര്‍ത്താനും സാധിക്കുന്നു. ‘നല്ലപോലെ തണുത്ത ഒഴുക്കുള്ള ജലാശയത്തില്‍ സ്‌നാനം ചെയ്ത് പഞ്ചാസാരചേര്‍ത്ത മലര്‍പ്പൊടി നക്കിതിന്നണം’ -എന്നാണ് വേനലിനെ അതിജീവിക്കാനായി അഷ്ടാംഗഹൃദയം പോലുള്ള അടിസ്ഥാന ഗ്രന്ഥങ്ങള്‍ ഉപദേശിക്കുന്നത്. വേല്‍ക്കാലത്ത് മദ്യം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് ആയൂര്‍വ്വേദശാസ്ത്രം ഊന്നിപ്പറയുന്നു.
ആയൂര്‍വ്വേദം മനസ്സിന്റെ സ്ഥാനത്തിനും, അവസ്ഥയ്ക്കും അതീവപ്രാധന്യം നല്‍കിയശാസ്ത്രമാണ്. സ്വസ്ഥമായ മനസ്സ് ഏത് അവസ്ഥയേയും അതിജീവിയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ശാരീരികാസ്വാസ്ഥങ്ങളെ സമരസപ്പെടുത്താനും, രോഗാവസ്ഥയില്‍ നിന്ന് രക്ഷനേടാനും ശക്തമായ മനസ്സിന് സാധിക്കുന്നു. മനസ്സ് കുളിര്‍ക്കുന്ന ശരീരം തണുക്കുന്ന അവസ്ഥ, തണുക്കാനുപകരിക്കുന്ന രീതികളാണ് ഭാരതത്തിന്റെ തനത് സമ്പാദ്യമായ ആയുര്‍വ്വേദം വിഭാവനം ചെയ്യുന്നത്. ഇത് പരിപാലിക്കുന്നതിലൂടെ മാനസികവും, ശാരീരികവമായി ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യത്തിന് ഉടമകളായി നാം മാറുന്നു. പ്രകൃതി കനിഞ്ഞു നല്‍കിയ ശുദ്ധവായുവും, ജലവും പോലും നാം ഇന്ന് കൂടുതല്‍ കൂടുതല്‍ വിഷമമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. തുറസ്സായ സ്ഥലങ്ങളിലെ ഒത്തുചേരലും സൗഹൃദം പുതുക്കലും കുളങ്ങളിലും, ജലാശങ്ങളിലുമുള്ളകുളിയും, മറ്റും പഴങ്കഥകളായിമാറിക്കൊണ്ടീരിക്കുന്ന മഹാമാരി കോവിഡിന്റെ കാലഘട്ടത്തില്‍ ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ പിന്നോക്കമായതില്‍ അത്ഭുതത്തതിന് അവകാശമില്ല.പൗരാണികകാലം മുതല്‍ ദീര്‍ഘവീക്ഷണത്തോടെ കാലാവസ്ഥവ്യതിയാനങ്ങള്‍ക്കനുസൃതമായി പൊതുജനാരോഗ്യസംരക്ഷണം ഉറപ്പുവത്തിയിരുന്ന സംസ്‌ക്കാരമായിരുന്നു നമ്മുടേത്. കൊടുംവേനലില്‍ ദാഹിച്ച് തളര്‍ന്ന ക്ഷീണിതരായി എത്തുന്നവര്‍ക്ക് സമാശ്വാസമരുളുന്ന തണ്ണീര്‍പ്പന്തലുകള്‍ സാര്‍വ്വത്രികമായിരുന്നു. മണ്‍പാനിയില്‍ സൂക്ഷിക്കുന്ന മോരിന്‍വെള്ളത്തില്‍ ഇഞ്ചി, കറുവേപ്പില, പച്ചമുളക്, നാരകത്തില ഇവക്കൊപ്പം മൂക്കാത്ത പച്ചമാങ്ങ ചതച്ചിട്ട് സ്വാദിഷ്ടമാക്കാറുമുണ്ടായിരുന്നു. ഉഷ്ണത്തേയും, ചൂടിനേയും ചെറുക്കാന്‍ ഇതിനേക്കാള്‍ നല്ലപ്രതിവിധി വേരെയില്ലെന്ന് അനുഭവത്തിലെ അറിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍, മഹത്തായ പാരമ്പര്യരീതികളെല്ലാം നഷ്ടപ്പെടുത്തി, പരിഷ്‌ക്കാരത്തിന്റെ പിറകെപായുന്നവര്‍ മനസ്സിലാക്കുന്നില്ല, അവര്‍ സ്വന്തം ആരോഗ്യം കൊണ്ടാണ് പകിടകളിക്കുന്നതെന്ന്….!
ഉണ്ണികൃഷ്ണന്‍ കിഴുത്താണി

Exit mobile version