ഇരിങ്ങാലക്കുട :MDMA, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ . മാപ്രാണം പൊറത്തിശ്ശേരി സ്വദേശി മഞ്ഞനം കാട്ടിൽ ബിനോയ് മകൻ വിഷ്ണു 23 വയസ്സ് , വെള്ളാങ്ങല്ലൂർ വിളയനാട് സ്വദേശി കുമ്പളത്ത് പറമ്പിൽ സന്തോഷ് മകൻ മിഥുൻ 32 വയസ്സ് , മാപ്രാണം സ്വദേശി കളപ്പുരക്കൽ വീട്ടിൽ രാജൻ മകൻ ശ്രീക്കുട്ടൻ 30 വയസ്സ്, ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശി കിടങ്ങൻ വീട്ടിൽ ജയ്സൻ മകൻ ജിബിൻ 34 വയസ്സ്, മാപ്രാണം പൊറത്തിശ്ശേരി സ്വദേശി പുളിയത്ത് വീട്ടിൽ ശശീന്ദ്രൻ മകൻ സാരംഗ് (21) എന്നിവരെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി ഐ.പി.എസ്സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്സ്.പി ജോർജ് പയസ്ന്റെയും ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്.പി ടി.ആർ.രാജേഷിന്റെ യും നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. ഉപയോഗിക്കുന്നവരെ ഭ്രാന്തൻ മാരാക്കുന്ന സോംബി ഡ്രഗ് എന്നറിയപ്പെടുന്ന MDMA യുടെ ജില്ലയിലെ വിതരണക്കാരായ ഇവരെ ഠാണാവിൽ വച്ച് പിടിക്കുമ്പോൾ ഇവർ സഞ്ചരിച്ച കാറിൽ നിന്നും, ഹാഷിഷ് ഓയിലും, M എന്നും എന്നറിയപ്പെടുന്ന MDMA യും , തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളുടെ വീട്ടിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവും ,കണ്ടെത്തുകയായിരുന്നു. എസ് ഐ അനീഷ് കുമാർ, എ.എസ്.ഐ. മാരായ ജയകൃഷ്ണൻ , ജോബ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ സൂരജ് പി ദേവ് , ലിജു ഇയ്യാനി , സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, മാനുവൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.