ഇരിങ്ങാലക്കുട: വർത്തമാനകാല രാഷ്ട്രീയവും ശാസ്ത്രാവബോധ കാഴ്ച്ചപ്പാടുകളും ഉൾച്ചേർത്തുകൊണ്ട് ഇക്കൊല്ലവും കലാജാഥയും സംവാദവും പ്രഭാഷണവുമായി സംസ്ഥാന വ്യാപകമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനപക്ഷത്ത് അവതരിപ്പിക്കുന്ന ശാസ്ത്ര സാംസ്കാരിക സദസ്സ് ഇരിങ്ങാലക്കുട മേഖലയിൽ തുടക്കം കുറിച്ചു.കാക്കാത്തുരുത്തിയിൽ നടന്ന സദസ്സ് കവിയും ഗാന രചിയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.മേഖലാ പ്രസിഡണ്ട് റഷീദ് കാറളം ‘കർഷകരും ഭക്ഷ്യസുരക്ഷയും ‘ എന്ന വിഷയം പ്രഭാഷണം നടത്തി.ഒ .എൻ .അജിത്കുമാർ, വി.ഡി.മനോജ്,കെ.വി.സുകുമാരൻ, കെ.വി.ഹരിദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ലഘു നാടകം അവതരിപ്പിച്ചു.കൊരിമ്പിശ്ശേരി, പായമ്മൽ, പുല്ലൂർ എന്നീ കേന്ദ്രങ്ങളിലും രണ്ട് ദിവസങ്ങളിലായി കലാജാഥ അരങ്ങേറും.അഡ്വ.കെ.പി.രവി പ്രകാശ്,അഡ്വ.പി.പി.മോഹൻദാസ്, റഷീദ് കാറളം എന്നിവർ പ്രഭാഷണങ്ങൾ നടത്തും.