Home NEWS എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട:എയർപോർട്ടുകളിൽ ജോലി വാഗ്ദാനം നടത്തി 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതികളെ ഇരിങ്ങാലക്കുട പോലീസ് തന്ത്രപൂർവ്വം പിടികൂടി പ്രതികൾ കൊട്ടാരക്കരയിൽ തമ്പടിച്ച് സമാന രീതിയിൽ തട്ടിപ്പിന് ആസൂത്രണം നടത്തുന്നതായി തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.ആർ. രാജേഷിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . കൊട്ടാരക്കര പനവേലി സ്വദേശി നിഖിൽ ഭവനിൽ നേശയ്യൻ മകൻ അഖിൽ 35 വയസ്സ് , ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി പട്ടാലി വീട്ടിൽ കൊച്ചുകുമാരൻ മകൻ നിഖിൽ 33 വയസ്സ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നിഖിലാണ് അഖിലിന് ആവശ്യക്കാരെ ബന്ധപ്പെടുത്തി കൊടുക്കുന്നത്. പോലീസ് പ്രതികളെ സമീപിച്ചത് എയർ പോർട്ടിൽ ജോലി ശരിയാക്കി തരാമോ എന്ന് പറഞ്ഞാണ് . പോലീസിനോടും പണം ആവശ്യപ്പെട്ടപ്പോൾ പണം നേരിട്ട് നൽകാം എന്ന് പറഞ്ഞ് പോലീസ് കൊട്ടാരക്കരയിൽ എത്തുകയായിരുന്നു . കൊട്ടാരക്കര പനവേലിയിൽ വച്ച് പണം നൽകിയാൽ മതിയെന്ന് പ്രതി അഖിൽ പോലീസിനോട് പറഞ്ഞു പോലീസ് പണവുമായി പനവേലിയിൽ എത്തി പണം നൽകാൻ അഖിലിനെ സമീപിച്ചപ്പോൾ പോലീസാണെന്ന് മനസ്സിലാക്കിയ പ്രതി പോലീസിനെ തള്ളിയിട്ട് ഓടുകയായിരുന്നു ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ടാണ് പോലീസ് പ്രതിയെ കീഴടക്കിയത് . മറ്റൊരു പ്രതി നിഖിലിനെയും സമാന രീതിയിൽ തന്ത്ര പൂർവ്വം പോലീസ് വലയിലാക്കുകയായിരുന്നു . അഡീഷ്ണൽ എസ്.ഐ ക്ലീറ്റസ് , എ.എസ്.ഐ സലീം , സി.പി. ഒ വൈശാഖ് മംഗലൻ എന്നിവരാണ് പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Exit mobile version