തൃശ്ശൂർ:ഇൻഷുറൻസ് ഏജൻറ്നെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ മാപ്രാണം സ്വദേശിയും ഡൽഹിയിൽ സ്ഥിരതാമസക്കാരിയുമായ മാപ്രാണം കുഴിക്കാട്ട്കോണം സ്വദേശിയായ യുവതി അറസ്റ്റിൽ .ഇൻഷുറൻസ് ഏജൻറ്ന്റെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തത് .മാപ്രാണം കുഴിക്കാട്ടു കോണം സ്വദേശിയായ ധന്യ ബാലൻ എന്ന 33 കാരിയാണ് തൃശ്ശൂർ ജില്ലാ ക്രൈംബ്രാഞ്ചും ഷാഡോ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പതിനേഴര ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമാണ് തട്ടിയെടുത്തത് ഇൻഷുറൻസ് കമ്പനി ഏജൻറ് ആയ മധ്യവയസ്കനെ സർക്കാർ ട്രെയിനി എന്ന വ്യാജേനയാണ് ഇവർ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്ന് പറഞ്ഞു വിവിധ ഹോട്ടൽ മുറികളിലും ഫ്ലാറ്റുകളിലും വിളിച്ചുവരുത്തി മൊബൈലിൽ പരാതിക്കാരൻറെ നഗ്നചിത്രങ്ങൾ പകർത്തി തുടർന്ന് അവ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും എന്നും കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്എന്ന് തട്ടിപ്പിനിരയായ ഇൻഷുറൻസ് ഏജൻറ്പറഞ്ഞു . തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസാണ് കേസെടുത്തത് അന്വേഷണം തുടങ്ങിയത്.പിന്നീട് ഈ കേസ് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ പി ശശികുമാറിനെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. പരിചയപ്പെട്ട ആളുകളോട് ഇൻകം ടാക്സ് ഓഫീസർ ആണെന്നും ഡിഫൻസ് ഓഫീസർ ആണെന്നും ഇവർ പറഞ്ഞതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. എം ബി എ കഴിഞ്ഞ യുവതി ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. താൻ പ്രതിരോധ വകുപ്പിൽ ആണ് ജോലി ചെയ്യുന്നത് എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ കബളിപ്പികാനും ഇവർ ശ്രമിച്ചു.തൃശ്ശൂർ ജില്ല സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ പി ശശികുമാർ, തൃശ്ശൂർ സിറ്റി ഷാഡോ പോലീസ് എസ് ഐ എൻ ജി സുവിത്രകുമാർ, എ എസ് ഐ മാരായ ജയകുമാർ ,സീനിയർ സിവിൽ പോലീസ് ഓഫീസർ ടി വി ജീവൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്.