Home NEWS സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ഇടപെടലിൽ സംരക്ഷിക്കാൻ ആരുമില്ലാത്ത വയോധികനു തണലൊരുങ്ങി

സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ഇടപെടലിൽ സംരക്ഷിക്കാൻ ആരുമില്ലാത്ത വയോധികനു തണലൊരുങ്ങി

ഇരിങ്ങാലക്കുട: സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റമുറിയിൽ അവശതയിൽ കഴിഞ്ഞിരുന്നു വയോധികനെ സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ഇടപെടലിൽ സംരക്ഷണകേന്ദ്രത്തിൽ പുനരധിവസിപ്പിച്ചു. ഇരിങ്ങാലക്കുട മാപ്രാണം ഭാഗത്തു ഒറ്റമുറി വീട്ടിൽ കഴിഞ്ഞു വന്നിരുന്ന 70 വയസുള്ള പാമ്പിനേഴത്ത് റസാഖ് എന്ന വയോധികന്റെ ഈ ദുരവസ്ഥ അംഗനവാടി വർക്കാറായ വഹിദ ഇസ്മയിൽ ആണ് അനുബന്ധവകുപ്പ് അധികൃതരെ അറിയിച്ചത്. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ അടിയന്തിര അന്വേഷണം നടത്തുകയും ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.എച്ച്.അസ്ഗർഷാ, ഇരിങ്ങാലക്കുട ആർ.ഡി.ഓ & മെയിന്റനൻസ് ട്രൈബ്യുണൽ ലതിക.സി എന്നിവർക്ക് റിപ്പോർട്ട്‌ നൽകി.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.എച്ച്.അസ്ഗർഷാ വയോധികനെ മേത്തല കൊന്നച്ചോടുള്ള ദയ അഗതിമന്ദിരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് നിർദേശം നൽകുകയായിരുന്നു.കോവിഡ് സാഹചര്യത്തിൽ റസാഖിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി പരിശോധനഫലം നെഗറ്റീവ് ആയ സാഹചര്യത്തിൽ വയോധികന്റെ സംരക്ഷണം മുൻനിർത്തിയാണ് അടിയന്തിരമായി പുനരധിവസിപ്പിച്ചത്.സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ നാട്ടുകാരുടെ സഹായത്തോടെയാണ് ഇത്രയും നാൾ കഴിഞ്ഞു വന്നിരുന്നത്.ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ, അംഗനവാടി വർക്കർ വഹിദ ഇസ്മയിൽ, റാഫി.വി.കെ, വാസൻ.ടി.കെ എന്നിവർ എത്തി വയോധികനെ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു.

Exit mobile version