ഇരിങ്ങാലക്കുട:ഹരിത കേരള മിഷന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായിട്ടുള്ള ‘ഇനി ഞാൻ ഒഴുകട്ടെ – മൂന്നാം ഘട്ടം – വീണ്ടെടുക്കാം ജല ശൃംഖലകൾ – എന്ന ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ 16-ാം വാർഡിൽ നിന്ന് ആരംഭിച്ച് 20, 22, 26 വാർഡുകളിലൂടെ കടന്ന് 27-ാം വാർഡിൽ അവസാനിക്കുന്ന പെരുംതോട് ( രാമൻ ചിറ) വൃത്തിയാക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം വാർഡ് 27 ലെ രാമൻ ചിറ തോടിന്റെ ഭാഗമായ സോൾ വെന്റ് വെസ്റ്റ് കലുങ്ക് എന്ന സ്ഥലത്ത് വെച്ച് നഗരസഭ ചെയർ പേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളി പുറത്ത് അദ്ധ്യക്ഷം വഹിച്ച യോഗത്തിന് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിസൺ പാറേക്കാടൻ, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, സന്തോഷ്. കെ എം. , മുൻ കൗൺസിലർ എം.സി. രമണൻ എന്നിവർ ആശംസകളർപ്പിച്ചു. യോഗത്തിന് ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി സ്വാഗതവും തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ സിജിൻ . ടി.എസ്. നന്ദിയും രേഖപ്പെടുത്തി. പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി. അനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, യൂത്ത് കോ-ഓർഡിനേറ്റർ പ്രവീൺസ് ഞാറ്റുവെട്ടി എന്നിവർ നേതൃത്വം നൽകി.