ഇരിങ്ങാലക്കുട : കൊവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ഇന്ധന-പാചകവാതക വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ , പ്രതികൂല സാഹചര്യത്തിൽ പ്രതിഷേധിക്കാനോ പ്രതികരിക്കാനൊ തയ്യാറാകാത്ത രാഷ്ട്രീയ നേതൃത്വത്തിനെതിരെ ധാർമ്മിക യുവജനപ്രസ്ഥാനമായ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തപ്പെട്ടു.ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിൽ നിന്നും ബൈക്ക് തള്ളിയും ഗ്യാസ് സിലിണ്ടർ വഹിച്ചും മഞ്ച ചുമന്നും 120 ഓളം യുവജനങ്ങൾ റാലിയിൽ പങ്കെടുത്തു. ചെയർമാൻ ജെറാൾഡ് ജേക്കബ് അധ്യക്ഷത വഹിച്ചു. കെസിവൈഎം മുൻ ചെയർമാനും നിലവിലെ പാസ്റ്റർ കൗൺസിൽ സെക്രട്ടറിയുമായ ടെൽ സൺ കൊട്ടോളി ഉദ്ഘാടനം നിർവഹിച്ചു. ജനറൽസെക്രട്ടറി എമിൽ ഡേവിസ് സ്വാഗതം ചെയ്തു. രൂപതാ ഡയറക്ടർ ഫാദർ മെഫിൻ തെക്കേക്കര ആമുഖപ്രഭാഷണം നടത്തി.പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് കെസിവൈഎം മുൻ സംസ്ഥാന ഉപാധ്യക്ഷൻ ജെയ്സൺ ചക്കേടത്ത് സംസാരിച്ചു . അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ടിനോ മേച്ചേരി വൈസ് ചെയർപേഴ്സൺ അലീന ജോബി ജോയിന്റ് സെക്രട്ടറി പ്രിൻസി ഫ്രാൻസിസ്,ട്രഷറർ റിജോ ജോയ് ,ആനിമേറ്റർ സിസ്റ്റർ പുഷ്പ ലേ ആനിമേറ്റർ ലാജോ ഓസ്റ്റിൻ വനിതാവിങ്ങ് കൺവീനർ ഡിംബിൾ ജോയ്,ലിബിൻ മുരിങ്ങലത്ത് ഡേവിഡ് ബെൻഷർ,മേഖല ഡയറക്ടേഴ്സ് എന്നിവർ നേതൃത്വം നൽകി.