അവിട്ടത്തൂർ: സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസും തൊമ്മാന കൊറ്റനല്ലൂർ ശാഖകളും വൈദ്യുതിയുടെകാര്യത്തിൽ സ്വയംപര്യാപ്തതയിൽ . സോളാർ പാനൽ സ്ഥാപിച്ച 30 കെ വി വൈദ്യുതി ഉത്പാദിപ്പിക്കുവാനും ബാങ്കിൻറെ ആവശ്യത്തിനു ശേഷം മിച്ചം വരുന്ന വൈദ്യുതി ഓൺ ഗ്രിഡിലേക്ക് നൽകുവാനും ഇനി അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്കിന് സാധിക്കും. അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്കിനെ സോളാർപാനൽ ഉദ്ഘാടനം ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫസർ കെ യു അരുണൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് കെ എൽ ജോസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ, വെളുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധനീഷ് കെ എസ്, മുകുന്ദപുരം സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ എം സി അജിത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ ഷീജ പി , വെള്ളക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ,ഐ സി ഡി പി പ്രോജക്ട് മാനേജർ പി ആർ രവി ചന്ദ്രൻ ,കെ സി ഇ യു ജില്ലാ സെക്രട്ടറി സുകു കെ ഇട്ടിശൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് ധന്യ മനോജ് സ്വാഗതവും ബാങ്ക് സെക്രട്ടറി ലോയ് ലാംബർട്ട് നന്ദിയും പറഞ്ഞു.