ഇരിങ്ങാലക്കുട :സേവനം വാതിൽ പടിയിൽ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ എസ് ഇ ബി എൽ സെക്ഷൻ ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ പുതിയ (എൽ ടി കണക്ഷൻ എൽ ടി കണക്ടഡ് ലോഡ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, താരീഫ് മാറ്റം ,മീറ്റർ / ലൈൻ എന്നിവ മാറ്റി സ്ഥാപിക്കൽ )1912 എന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു രജിസ്റ്റർ ചെയ്യുന്ന പക്ഷം കെ എസ്ഇബി ഉദ്യോഗസ്ഥർ അപേക്ഷകന്റെ വീട്ടിലെത്തി ലഭ്യമാക്കുന്നത് ആയിരിക്കും.ഇതോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ ഡിവിഷനിൽ ഉദ്ഘാടന യോഗം ചേർന്നു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു,നഗരസഭ വൈസ് – ചെയർമാൻ പി ടി ജോർജ്ജ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ലത ചന്ദ്രൻ, മെമ്പർ ഷീല അജയഘോഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, സീമ പ്രേംരാജ്, യൂണിയൻ പ്രതിനിധികളായ പവിത്രൻ എ വി, ഭാസി പി കെ, പി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി ഷീജ സ്വാഗതവും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ജയചന്ദ്രൻ നന്ദിയും പറഞ്ഞു.