ഇരിങ്ങാലക്കുട:ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ടി ആർ ഇ ഇ (ATREE) ഇന്ത്യ ബയോഡൈവേഴ്സിറ്റി പോർട്ടലുമായി സഹകരിച്ച് കേരളത്തിലെ കലാലയ വിദ്യാർത്ഥികൾക്കായി നടത്തിയ ജൈവ വൈവിധ്യ ഡോക്യൂമെന്റേഷൻ മത്സരത്തിലാണ് ക്രൈസ്റ്റ് കോളേജ് ഒന്നാമതെത്തിയത്. മത്സരത്തിൽ പങ്കെടുത്ത കാവ്യ ജി പിള്ള, മുഹ്‌സിന, ആഗ്നസ് എന്നീ വിദ്യാർത്ഥിനികൾ ആയിരത്തിലേറെ ജീവജാലങ്ങളെ രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കോളേജിനുവേണ്ടി മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അവാർഡ് ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, എ ടി ആർ ഇ ഇ കോഡിനേറ്റർമാരായ മനീജ മുരളി, അനു രാധാകൃഷ്ണൻ, കോളേജ് വൈസ് പ്രിൻസിപ്പൾമാരായ ഡോ. സി. ഒ. ജോഷി, ഡോ. കെ. വൈ. ഷാജു, ഫാ. ജോയ് പീണിക്കപറമ്പിൽ, ഡോ. ബിജോയ്, ഡോ. സി. ഡില്ല ജോസ് എന്നിവർ സംസാരിച്ചു.