ഇരിങ്ങാലക്കുട:ജയിലുകളുടെ നവീകരണങ്ങളിലൂടെ ജയിൽ അന്തേവാസികളുടെ ശാരീരിക മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും അവരിൽ മാനസിക ഉല്ലാസവും ക്ഷേമവും ഉണർത്തി അന്തേവാസികളിൽ സാമൂഹികവൽക്കരണം ലക്ഷ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ കേരളത്തിലെ മുഴുവൻ ജയിലുകളിലും കോവിഡ് 19 മഹാമാരിയുടെ കാലത്തും ജയിൽ ക്ഷേമ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അന്തേവാസികളുടെ മന പരിവർത്തനം ലക്ഷ്യമിടുന്ന ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ജയിൽ ക്ഷേമ ദിനാഘോഷ പരിപാടി മധ്യമേഖല ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ തൃശ്ശൂർ സാം തങ്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ അഡ്വ ജിഷാ ജോബി, അസി കൃഷി ഡയറക്ടർ തൃശ്ശൂർ ഷീല ചൊവൂക്കാരൻ, ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ വി പി ലിസൺ ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്പെഷ്യൽ ജയിൽ സൂപ്രണ്ട് ബി എം അൻവർ സ്വാഗതവും ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് കെഎം ആരിഫ് നന്ദിയും പറഞ്ഞു.