ഇരിങ്ങാലക്കുട: ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ (മെഡിസെപ്പ്) നടത്തിപ്പ് ചുമതല സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിന് നല്‍കണമെന്നും പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോയിൻറ് കൗണ്‍സില്‍ മേഖലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.യു.കബീര്‍ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് കെ.ജെ.ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി എം.കെ.ജിനീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി.കെ ഉണ്ണികൃഷ്ണന്‍ കണക്കും അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് വി.ജെ.മെര്‍ളി,എം.കെ.ഉണ്ണി,എ.എം.നൗഷാദ്, സി.എസ്.അനില്‍കുമാര്‍,ഇ.ജി.റാണി,പി.ബി.മനോജ് കുമാർ ,എന്‍.വി.വിപിന്‍നാഥ്, എന്‍.വി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി കെ.ജെ.ക്ലീറ്റസ് (പ്രസിഡണ്ട്),എന്‍.വി.വിപിന്‍നാഥ്, ജി.പ്രസീദ (വൈ.പ്രസിഡണ്ടുമാര്‍)എം.കെ.ജിനീഷ്(സെക്രട്ടറി), പി.ബി.മനോജ് കുമാർ, ഇ.ജി.റാണി (ജോ.സെക്രട്ടറിമാര്‍)പി.കെ.ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.മേഖലാ വനിതാ കമ്മറ്റി ഭാരവാഹികളായി സി.യു.ജയശ്രീ (പ്രസിഡണ്ട്), പി.എസ്.ബിജി (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.