ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ് കംപ്യൂട്ടർ സയൻസ് വിഭാഗം , അസോസിയേഷൻ ആയ കോഡ് മുൻവർഷങ്ങളായി നടത്തി വരുന്ന ബീച് ഹാക്കിന്റെ ഓൺലൈൻ എഡിഷൻ ആയ ഹാക്കെഡ് ന്റെ ഭാഗമായി ഇൻഹൗസ് 3 ഡി ഏൻഡ്ലെസ് റണ്ണിംഗ് വീഡിയോ ഗെയിം കോമ്പറ്റിഷനുമായി വിദ്യാർത്ഥികൾ രംഗത്ത്. “ലൂസിഡ് റണ്ണർ ” എന്ന് പേരിട്ടിരിക്കുന്ന ഗെയിം കോളേജിലെ ഗെയിം ഡെവലപ്മെന്റ് കമ്മ്യൂണിറ്റി മെമ്പേഴ്‌സ് ആനന്ദ്, ആരോൺ എന്നിവരടങ്ങുന്ന ടീം ആണ് ഡെവലപ് ചെയ്തത്.ഗെയിമിന്റെ ആൻഡ്രോയ്ഡ് വേർഷനും വെബ് വേർഷനും ഹാക്കെഡ് വെബ്സൈറ്റിൽ ലഭ്യമാണ്. ഹാക്കെഡ് ടൈറ്റിൽ സ്പോൺസഴ്സ് ആയ ഐ എം ഐ ടി ( ഇന്റർനാഷണൽ മീഡിയ ആൻഡ് ഇൻഫർമേഷൻ പാർക്ക് ഇരിങ്ങാലക്കുട) തന്നെയാണ് ഗെയിം കോമ്പറ്റിഷനും സ്പോൺസർ ചെയുന്നത്.
കൊറോണ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടത്തുന്ന ഹാക്കെഡ് ജനുവരി 26 മുതൽ ഫെബ്രുവരി 8 വരെയായാണ് ക്രമീകരിച്ചിരിക്കുന്നത് .ഓൺലൈൻ എഡ്യൂക്കേഷന്റെ പ്രാധ്യാനമാണ് ഹാക്കത്തോൺ വിഷയമാക്കുന്നത്. ഇതിനോടകം അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ ഹാക്കതതോണിനായി രജിസ്റ്റർ ചെയ്തു. ജനുവരി 18 വരെ ടീമുകളായി രജിസ്റ്റർ ചെയ്യാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്കും ഗെയിമിൽ പങ്കെടുക്കുന്നതിനുമായി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. hacked.cce. edu.in