പനങ്ങാട്: ഹയർസെക്കൻഡറി സ്കൂളുകളിൽ അനധ്യാപകരെ ഉടൻ നിയമിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്കൂളിലെ അനദ്ധ്യാപക രെകൊണ്ട് ഹയർസെക്കൻഡറിയിലെ ജോലികൾ ചെയ്യിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.ഇ.ടി. ടൈസൺ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സജിൻ. ആർ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശീതൾ പ്രസാദ്, സ്കൂൾ മാനേജർ ലോലിത, ഹെഡ്മാസ്റ്റർ ഒ. സി. മുരളീധരൻ, പി. ആർ. പ്രേംജി , എ. സി. സുരേഷ്, ജില്ലാ സെക്രട്ടറി ബിജു. പി. എ, സംസ്ഥാന ജനറൽ സെക്രട്ടറി മധു. എൻ.വി, ഷാജു. സി. സി,കെ. ഡി. ജെസ്സി എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച അനധ്യാപകരെ ആദരിച്ചു. SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ യോഗം അനുമോദിച്ചു. പുതിയ ഭാരവാഹികളായി സജിൻ. ആർ. കൃഷ്ണൻ ( പ്രസിഡന്റ്), പി. എ. ബിജു ( വൈസ് പ്രസിഡന്റ്),പി. ആർ. ബാബു( സെക്രട്ടറി), അജിത് കുമാർ( ജോയിന്റ് സെക്രട്ടറി), ദിലീപ്. ടി. വി ( ട്രഷറർ), ജീന രാജ്. പി ( വനിതാ ഫോറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.