അവിട്ടത്തൂർ:പത്തു ദിവസം നീണ്ടു നിൽക്കുന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സ വത്തിന് ജനുവരി 17 ന് ഞായറാഴ്ച കൊടികയറും. രാത്രി 8.30 ന് കൊടിയേററം . കോ വിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചിട്ടയായ ചടങ്ങുകളോടു കൂടിയാണ് ഉത്സവം നടത്തപ്പെടുന്നത്. രണ്ടാം ഉത്സവം മുതൽ ആറാം ഉത്സവം വരെ രാവിലെ ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. എഴാം ഉത്സവമായ ജനു: 23 ന് ഉത്സവബലി. രാവിലെ 10 ന് മാതൃക്കൽ ദർശനം. രാത്രി 8.30 ന് വിളക്കുന്നെള്ളിപ്പ്. 24 ന് ഞായറാഴ്ച വലിയ വിളക്ക്. രാവിലെ 9 ന് ശീവേലി. രാത്രി 8.30 ന് എഴുന്നെള്ളിപ്പ്. 25 ന് പള്ളിവേട്ട. രാവിലെ 9 ന് ശീവേലി. രാത്രി 8.30 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്, 9.45 ന് പള്ളിവേട്ട. പത്താം ഉത്സവമായ ജനു: 26 ന് ആറാട്ട് .രാവിലെ 9 ന് ആറാട്ടെഴുന്നള്ളിപ്പ് , 10 ന് ആറാട്ട് .തുടർന്ന് കൊടിക്കൽ പറ . എല്ലാ ദിവസവും സന്ധ്യക്ക് ചുറ്റുവിളക്കും നിറമാലയും ഉണ്ടായിരിക്കും. തിരുവുത്സവനാളുകളിൽ അന്നദാനവും , ആറാട്ടു കഞ്ഞിയും, കലാപരിപാടികളും ഉണ്ടായിരിക്കുന്നതല്ല.