Home NEWS അന്ധകാരപ്പക്ഷി പ്രകാശനം ചെയ്തു

അന്ധകാരപ്പക്ഷി പ്രകാശനം ചെയ്തു

പുല്ലൂർ:യുവ എഴുത്തുക്കാരൻ എം.ആർ ധനേഷ് കുമാറിന്റെ രണ്ടാമത് കവിതസമാഹാരം അന്ധകാരപ്പക്ഷി പ്രകാശനം ചെയ്തു. പുല്ലൂർ സർവീസ് സഹകരണ ബാങ്കിൽ പൂർണ്ണമായും കോവിഡ് -19 സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മുരിയാട് വൈസ് പ്രസിഡന്റ് ഷീല ജയരാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി എഴുത്തുകാരനും നോവലിസ്റ്റുമായ ആർ എൽ ജീവൻലാലിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലതാ ചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. റിട്ടയേർഡ് ഹെഡ്മാസ്റ്റർ കെ പി മോഹനൻ മാസ്റ്റർ, മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹനൻ മാസ്റ്റർ, എഴുത്തുകാരനായ റഷീദ് കാറളം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി വരിക്കശ്ശേരി, ഷീജ ശിവൻ, മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മണി സജയൻ, രതി ഗോപി, പി എം വിജയൻ, മനീഷ മനീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പി എസ് വൈശാഖ് സ്വാഗതം പറയുകയും അന്ധകാരപ്പക്ഷിയുടെ രചയിതാവ് എം.ആർ ധനേഷ്‌കുമാർ നന്ദിയും പറഞ്ഞു. തൃശ്ശൂർ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഗയ പുത്തകച്ചാലയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Exit mobile version