പെരിഞ്ഞനം: ലിയോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനം ശാലോം സദനിലേക്ക് സാമ്പത്തികസഹായവും ഡയപ്പർ വിതരണവുംജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി .പെരിഞ്ഞനം ശാലോം സദനിൽ കയ്പമംഗലം എം.എൽ.എ ഇ.ടി.ടൈസൺ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിനീത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു . സാമ്പത്തിക സഹായ കൈമാറ്റം എൽ എൽ ഇ ടൈസണും ഡയപ്പർ കൈമാറ്റം പാലിയേറ്റീവ് ചൈൽഡ് കെയർ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ ജയിംസ് വളപ്പിലയും സിസ്റ്റർ ധന്യക് നൽകി കൊണ്ട് നിർവഹിച്ചു.ചടങ്ങിൽ ലിയോ ക്ലബ്ബിന് വേണ്ടി എം.എൽ.എ ഇ.ടി.ടൈസണെ കബീർ പുന്നിലത്തും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സികെ ഗിരിജയെ സിസ്റ്റർ ധന്യയും പൊന്നാട അണിയിച്ചു ആദരിച്ചു . വൈസ് പ്രസിഡൻ്റ് സി.എസ്.സലീഷ്,പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ്,ബ്ലോക്ക് മെമ്പർ കെ എ കരീം, പഞ്ചായത്തഗം സുജ ശിവരാമൻ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ സച്ചിത്ത് എന്നിവരേയും ചടങ്ങിൽ എം എൽ എ ആദരിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് കോഡിനേറ്റർ പ്രശാന്ത് മേനോൻ, ചൈൽഡ് കെയർ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ ജയിംസ് വളപ്പില,,ലിയോ ക്ലബ് പ്രസിഡൻ്റ് ഭവ്യാ ഓമനകുട്ടൻ,ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് കബീർ പുന്നിലത്ത് , മുഹമ്മദ് ഇജാസ് തുടങ്ങിയവർ സംസാരിച്ചു ,. ഒരു ദിവസം 10 യൂണീറ്റ് ലഭ്യമാകുന്ന രീതിയിൽ രണ്ട് കിലോ വാൾട്ട് സോളാർ പാനലുകൾ ശാലോം സദനിൽ സ്ഥാപിക്കുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ സച്ചിത്ത് ചടങ്ങിൽ പ്രഖാപിച്ചു.