ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ‘തുവല്‍സ്പര്‍ശം 2020’ സൗജന്യ കൃത്രിമ കാല്‍ വിതരണ പദ്ധതിക്ക് ആരംഭം കുറിക്കുന്നതായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2021 ജനുവരി മാസം 3-ാം തിയ്യതി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ക്യത്രിമ കാല്‍ വിതരണ ക്യാമ്പ് സംഘടിപ്പിക്കും. വളരെയധികം സാമ്പത്തിക ചെലവ് വരുന്ന ഈ സ്വപ്ന പദ്ധതി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തുള്ള പുതിയ കാല്‍വയ്പ് ആണ് .ലയണ്‍സ് ക്ലബിന്റെ 50-ാം വാര്‍ഷികത്തോനോടനുബന്ധിച്ച് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയില്‍ നടപ്പാക്കിയ നിര്‍ധന രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് പദ്ധതി 5 മെഷീനുകളുമായി ആരംഭിച്ച് പിന്നീട് രണ്ട് മെഷീനുകള്‍ കൂടി നല്‍കി അനേകം പേര്‍ക്ക് സാന്ത്വനം നല്‍കി വരുന്നു.പദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ 25 പേര്‍ക്കാണ് കൃത്രിമ കാല്‍ വിതരണം നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്.പദ്ധതിയുടെ സഹായം ആവശ്യമുള്ളവര്‍ 9142225556,9846599559 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ബിജോയ് പോള്‍,സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ്,ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍,ബിജു കൂനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.