ഇരിങ്ങാലക്കുട :തൃശ്ശൂർ റൂറൽ എസ്സ് പി ആർ . വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ പരിധിയിലെ ലഹരി മരുന്ന് വേട്ടയുടെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. ഷാജ് ജോസിന്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും നടത്തിയ പരിശോധനയിൽ വിൽപ്പനക്ക് വച്ച വൻ ലഹരി മരുന്ന് ശേഖരം പിടികൂടി .റൂറൽ ജില്ലാ പോലീസിന്റെ K9 ഡോഗ് സ്ക്വോഡിലെ ചുണക്കുട്ടൻ 331-ാം നമ്പർ ഡോഗ് റാണയുടെ സഹായത്താലാണ് പരിശോധന നടത്തിയത് . ഏതെങ്കിലും ലഹരി മരുന്നിന്റെ മണം കിട്ടിയാൽ റാണ പിടികൂടിയിരിക്കും. കരൂപ്പടന്ന നെടുങ്കാണത്തകുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ കൊച്ചുണ്ണിയുടെ മകൻ ഷഹബാസ് 40 വയസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി
വീടിന്റെ പല ഭാഗത്തായി സൂക്ഷിച്ച് വച്ചിരുന്ന ലഹരി മരുന്ന് റാണയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. കൂടാതെ മൂർക്കനാട് സ്വദേശി ചേക്കൂക്കൽ വീട്ടിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ ഷൗക്കത്തലി 40 വയസ്സിന്റെ പലചരക്ക് കടയിൽ പച്ചക്കറികൾക്കിടയിൽ വിൽപ്പനക്ക് സൂക്ഷിച്ച് വച്ചിരുന്ന ലഹരി മരുന്നുകളും റാണയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു . എസ്സ്.ഐ. അനൂപ് പി.ജി, എ .എസ്സ്.ഐ.അനീഷ്കുമാർ , വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി സിദ്ധാർത്ഥൻ ,സി.പി. ഒ. വൈശാഖ് മംഗലൻ K9 ഡോഗ് സ്‌ക്വോഡ് അംഗങ്ങളായ സി.പി. ഒ മാരായ രാകേഷ് , റിജേഷ്, ജോജോ, രജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്