Home NEWS കുത്തകകൾ കർഷകരെ കീഴടക്കുന്ന ദുർസ്ഥിതിയെ പ്രതിരോധിക്കണം :എം.കെ കണ്ണൻ

കുത്തകകൾ കർഷകരെ കീഴടക്കുന്ന ദുർസ്ഥിതിയെ പ്രതിരോധിക്കണം :എം.കെ കണ്ണൻ

പുല്ലൂർ : കുത്തകകളും വൻകിട കോർപറേറ്റുകളും കർഷകരെ കൊള്ളയടിച്ച് ദരിദ്രവത്കരിക്കുന്ന വർത്തമാനകാല വെല്ലുവിളികളെ പ്രതിരോധിക്കാൻ സഹകരണ മേഖല ഉണരണമെന്ന് കേരളബാങ്ക് പ്രഥമ വൈസ് ചെയർമാനും മുൻ എം.എൽ.എ യുമായ എം.കെ കണ്ണൻ അഭിപ്രായപ്പെട്ടു .പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പുഷ്പ-ഫല-സസ്യ പ്രദർശനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ആധുനികതയുടെ തേരിലേറി ,ജനകീയ പങ്കാളിത്തത്തോടെ സഹകരണ മേഖല ശക്തിപ്പെട്ടപ്പോൾ പുതിയ കേന്ദ്രനയങ്ങൾ നിരാശാജനകമാണെന്നും ജാഗ്രതയുടെ അനിവാര്യത ആവർത്തിച്ച് ഓർമ്മപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു .ഡയമണ്ട് ജൂബിലി കലണ്ടർ പ്രകാശനം സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം ലളിതാ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം.സി അജിത് മുഖ്യ പ്രഭാഷണം നടത്തി .ബാങ്ക് ഭരണസമിതി അംഗം ഐ.എൻ രവി ഉപഹാര സമർപ്പണം നടത്തി.ഭരണസമിതി അംഗങ്ങളായ ടി.കെ ശശി ,എൻ.കെ കൃഷ്ണൻ ,ഷീല ജയരാജ് ,രാധ സുബ്രൻ ,സുജാത മുരളി ,തോമസ് കാട്ടൂക്കാരൻ ,അനൂപ് പായമ്മൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .ബാങ്ക് വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്ന സി .എസ് നന്ദിയും പറഞ്ഞു .കാർഷിക സേവന കേന്ദ്രത്തിൽ നടക്കുന്ന പ്രദർശനത്തിൽ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍-അലങ്കാലചെടികള്‍, പച്ചക്കറിതൈകളും വിത്തുകളും, ഔഷധസസ്യങ്ങള്‍, ഫലവൃക്ഷതൈകള്‍, വളം, ചട്ടികള്‍, അലങ്കാരമത്സ്യങ്ങള്‍, കാര്‍ഷികയന്ത്രങ്ങള്‍, കൃഷിഡോക്ടറുടെ സേവനം, കോഴി, താറാവ്, തുടങ്ങിയവ ഉണ്ടായിരിക്കും.

Exit mobile version