കാർഷിക വികസന ബാങ്ക്സുവർണ്ണജൂബിലി ആഘോഷം

40

ഇരിങ്ങാലക്കുട: സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ സുവർണ്ണജൂബിലി ആഘോഷം ബാങ്ക് ഹാളിൽ സഹകരണ അസി. രജിസ്റ്റാർ / വാല്യൂ വേഷൻ ആഫീസർ വി.വി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ഐ.കെ.ശിവ ജ്ഞാനം അധ്യക്ഷത വഹിച്ചു. റീജണൽ മാനേജർ സി.രാമദാസ് , ആഡിറ്റർ കെ.വി.സതീഷ് ചന്ദ്രൻ, വൈസ് പ്രസിഡണ്ട് കെ.കെ. ശോഭനൻ , സെക്രട്ടറി ലെനീസ്.കെ. ലൂയിസ് എന്നിവർ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പരിപാടി നടത്തിയതു്.

Advertisement