സംസ്ഥാനത്ത് ഇന്ന്(Dec 14) 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കല്‍ സ്വദേശിനി ട്രീസ (65), വട്ടക്കാട്ടുപടി സ്വദേശി സി.എ. സുകു (65), വളവഴി സ്വദേശിനി അന്നംകുട്ടി (88), വേങ്ങോല സ്വദേശി ടി.വി. പൈലി (74), പാലക്കാട് മുതലമട സ്വദേശി ഹുസൈന്‍ (60), പട്ടാമ്പി സ്വദേശിനി കാളി (80), കോട്ടപ്പാടം സ്വദേശിനി ആമിന (65), പുതുപാളയം സ്വദേശി അന്തോണി സ്വാമി (76), തച്ചനാട്ടുകര സ്വദേശിനി ഖദീജ (56), കീചീരിപറമ്പ് സ്വദേശി വേലു (72), എടതാനാട്ടുകര സ്വദേശി അബൂബക്കര്‍ (67), മലപ്പുറം ഒതള്ളൂര്‍ സ്വദേശി മൊയ്തുണ്ണി (85), കോഴിക്കോട് മയ്യന്നൂര്‍ സ്വദേശി ഹംസ (55), കൊടുവള്ളി സ്വദേശിനി സുലേഖ (43), വടകര സ്വദേശി ഗോപാലന്‍ (85), തിരുവേങ്ങൂര്‍ സ്വദേശി ഉണ്ണി (50), കുന്നമംഗലം സ്വദേശി ഹസന്‍ കോയ (68), വടകര സ്വദേശി ആര്‍.കെ. നാരായണന്‍ (76), പൂവാട്ടുപറമ്പ് സ്വദേശി അബ്ദുള്‍ റസാക് (72), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശ്രീധരന്‍ നായര്‍ (84) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2647 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2291 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 422, എറണാകുളം 254, തൃശൂര്‍ 252, കോട്ടയം 233, തിരുവനന്തപുരം 161, ആലപ്പുഴ 197, കോഴിക്കോട് 196, പാലക്കാട് 90, കൊല്ലം 158, കണ്ണൂര്‍ 106, പത്തനംതിട്ട 107, വയനാട് 58, ഇടുക്കി 44, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം 1 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 198, കൊല്ലം 306, പത്തനംതിട്ട 213, ആലപ്പുഴ 302, കോട്ടയം 352, ഇടുക്കി 48, എറണാകുളം 582, തൃശൂര്‍ 575, പാലക്കാട് 291, മലപ്പുറം 822, കോഴിക്കോട് 410, വയനാട് 154, കണ്ണൂര്‍ 172, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,11,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,187 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1394 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.