Home NEWS ഐ ആർ സി ടി സി ആപ്പ് പ്രചരണവുമായി എൻ എസ് എസ് വിദ്യാർത്ഥികൾ

ഐ ആർ സി ടി സി ആപ്പ് പ്രചരണവുമായി എൻ എസ് എസ് വിദ്യാർത്ഥികൾ

പുതുക്കാട് : കോറോണക്കാലത്ത് യാത്രക്കാർക്ക് ഏങ്ങിനെ ഐ ആർ സി ടി ആപ്പ് വഴി മൊബൈലിൽ ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് പഠിപ്പിക്കുകയാണ് പുതുക്കാട് പ്രജോതി നികേതൻ കോളേജ് നാഷണൽ സർവ്വീസ് സീകം വളൻ്റിയർമാർ .പുതുക്കാട് ട്രയിൻ പാസഞ്ചേഴ്സ് അസ്സോസിയേഷനുമായി ചേർന്നാണ് വിദ്യാർത്ഥികൾ വീഡിയോ നിർമ്മിച്ചത് .കോറോണ സാഹചര്യത്തിൽ ഓൺലൈൻ ടിക്കറ്റ് ഐആർ സി ടി സി ആപ്പിൽ എങ്ങിനെ നിർമ്മിക്കാം എന്നതിനെ പറ്റി വീഡിയോ നിർമ്മിച്ച് കോളേജിൻ്റെ യു ട്യുബ് ചാനലിലൂടെ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത് .വിദ്യാർത്ഥികൾ നിർമ്മിച്ച വീഡിയോ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് തൃശൂർ ചീഫ് കോമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ് കുമാർ പ്രകാശനം ചെയ്തു .ബാംഗ്ലൂർ -കന്യാകുമാരി സ്പെഷൽ ട്രയിനിന് പുതുക്കാട് നിന്ന് കന്യാകുമാരിയിലേക്ക് ടിക്കറ്റ് ഓൺലൈനിൽ ഏടുക്കുന്ന വിധമാണ് വിദ്യാർത്ഥികൾ മലയാള ഭാഷയിൽ വീഡിയോയിൽ വിശദീകരിക്കുന്നത് .എൻ എസ് എസ് പ്രാഗ്രാം ഓഫീസർമാരായ ഡോ സൗമ്യ സ്റ്റാർലറ്റ് സി റ്റി ,ഡോ ബിനോജ് ജോസ് ,വളൻ്റിയർമാരായ നിഖിൽ സി ആർ ,ജോയൽ ജോസഫ് ട്രയിൻ പാസഞ്ചേഴ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് വിജയകുമാർ പി ആർ ,സെക്രട്ടറി അരുൺ ലോഹിദാക്ഷൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് .

Exit mobile version