ഇരിങ്ങാലക്കുട: ലോകത്തെ തന്നെ പടുത്തുയർത്തുവാൻ കഴിവുള്ള എന്ജിനീയർമാരെ കൂടുതൽ കഴിവുറ്റവരാക്കുന്നതിന് സഹായിക്കുന്നതാണ് ഓട്ടോകാഡ് എന്ന സോഫ്റ്റ്‌വെയർ. ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ എന്നീ മേഖലകളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കാവുന്നതാണ്. ഒരു ഭവനമോ ബിൽഡിങോ ഡിസൈൻ ചെയ്യുന്നതിന് ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഈ സോഫ്റ്റ്‌വെയറാണ്. ദിനംപ്രതി വളരുന്ന സാങ്കേതികവിദ്യയോടൊപ്പം വിദ്യാർത്ഥികൾക്ക് ഓട്ടോകാഡിൻെറ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കുന്നതിനായി ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങിലെ ഇലക്ട്രിക്കൽ വിഭാഗം അഞ്ചുദിവസത്തെ ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻറ് അധ്യാപകരായ മിസ്റ്റർ ബെന്നി കെ കെ യും മിസ്സ് എമിലിൻ തോമസുമാണ് വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. നിരവധിപേർ അഞ്ചുദിവസത്തെ ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റിന് അർഹരായി. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോൺ പാലിയേക്കരയാണ് അഞ്ച് ദിവസത്തെ ഓൺലൈൻ വർക്ക്ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കോളേജിന്റെ ജോയിൻറ് ഡയറക്ടർ റവ.ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ എന്നിവരും ആശംസകളർപ്പിച്ചു.