ഇരിങ്ങാലക്കുട:വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിച്ച് പൊതുമേഖലയെ ഇല്ലാതാക്കുന്ന വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കണമെന്നും, ക്രോസ്സ് സബ്‌സിഡി ഒഴിവാക്കുന്നതിലൂടെ ഉപഭോക്താക്കൾക്കും, കർഷകർക്കും വൈദ്യുതി വില താങ്ങാനാകാത്ത വിധം വർദ്ധിക്കുകയും ,പൊതുമേഖലയിലെ തൊഴിലവസരങ്ങൾ കരാർവൽക്കരിച്ചു കൊണ്ട്, തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും, നിലവിലെ തൊഴിലാളികളെ അസ്ഥിരപെടുത്തുകയും ചെയത്, കുത്തക കമ്പനികൾക്ക് വൈദ്യുതി മേഖലയെ തീറ് എഴുതാനുള്ള കേന്ദ്രനയത്തിനെതിരെ രാജ്യമെമ്പാടും നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിന് മുമ്പിൽ കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ ഐഎൻടിയുസി യുടെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് പ്രതിഷേധം നടത്തി.ജില്ല സെക്രട്ടറി സോവിയറ്റ് പി.ടി , ജില്ലാ ജോ. സെക്രട്ടറിമാരായ ജഗജീവൻ റാം ,സജി കെ .ജെ , വിനോദ് കുമാർ, അനിൽകുമാർ, ഷൈജു സേവ്യർ തുടങ്ങിയവർ സംസാരിച്ചു.