Home NEWS കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ധർണ്ണ സമരവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കലും നടന്നു

കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ധർണ്ണ സമരവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കലും നടന്നു

ഇരിങ്ങാലക്കുട :കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനുമെതിരെ അഖിലേന്ത്യാ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന അഖിലേന്ത്യാ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ സമരവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കലും നടന്നു. ധർണ്ണ സമരം കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം ടി.എസ്സ് . സജീവൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.CITU ഏരിയാ സെക്രട്ടറി സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ടൗൺ വെസ്റ്റ് കമ്മിറ്റി പ്രസിഡൻറ് എം.ടി.വർഗ്ഗീസ് സ്വാഗതവും ടൗൺ വെസ്റ്റ് കമ്മിറ്റി സെക്രട്ടറി എം.അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

Exit mobile version