Home NEWS പ്രകൃതിദുരന്തങ്ങൾ തടയുവാനായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

പ്രകൃതിദുരന്തങ്ങൾ തടയുവാനായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട:പ്രകൃതിദുരന്ത നിവാരണ ദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻവോടെക് ക്ലബ്‌ ‘ഡിസാസ്റ്റർ റിസ്ക് മിറ്റിഗേഷൻ ‘ എന്ന മത്സരം സംഘടിപ്പിച്ചു. പ്രകൃതിദുരന്തങ്ങൾ തടയാനോ,അവയുടെ തോത് കുറയ്ക്കുവാനോ ഉള്ള നൂതന വിദ്യകൾ മുന്നോട്ടു വയ്ക്കുന്നതായിരുന്നു മത്സരം.കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നും 27 വിദ്യാർത്ഥികൾ പങ്കെടുത്തു. സുബാൽ വിനയൻ&ആൽഫിൻ ഡേവിഡ് (ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ),അശ്വിൻ അയ്യപ്പദാസ് &എൽവിൻ ജോസ് (സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് )എന്നിവർ വിജയികളായി.എൻവോടെക് ക്ലബ്ബിൻറെ അധ്യാപക കോർഡിനേറ്റർമാരായ അസിസ്റ്റന്റ് പ്രൊഫസർ വിനിത ഷാരോൺ, പ്രഭാശങ്കർ വി. പി., വിദ്യാർത്ഥി കോർഡിനേറ്റർമാരായ നൈസി വർഗീസ്,അമീൻ സമാൻ എന്നിവർ നേതൃത്വം വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര അധ്യക്ഷപ്രസംഗം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ സജീവ് ജോൺ, ജോയിന്റ് ഡയറക്ടർ ഫാദർ ജോയ് പയ്യപ്പിള്ളി എന്നിവരും സന്നിഹിതരായിരുന്നു.

Exit mobile version