Home NEWS രാത്രിയിൽ വീടുകയറി അക്രമിച്ച പ്രതി പിടിയിൽ

രാത്രിയിൽ വീടുകയറി അക്രമിച്ച പ്രതി പിടിയിൽ

ഇരിങ്ങാലക്കുട :രാത്രിയിൽ വീടുകയറി അക്രമിച്ച പ്രതി പിടിയിൽ.ചേലൂർ സ്വദേശി ചേലൂർ വീട്ടിൽ പ്രമോദ് (40) നെ ആണ് ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.ജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.വസ്തു തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വിരോധത്തെ തുടർന്ന് 20/10/20 തിയ്യതി രാത്രി മദ്യപിച്ച് അമ്മയും ജ്യേഷ്ഠനും താമസിക്കുന്ന വീട്ടിൽ എത്തിയ പ്രതി , വീടും , ബൈക്കും മററും തകർത്ത് വീട്ടുകാരെ അക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ അയ്യൻകാവ് പരിസരത്തു നിന്നും പിടികൂടുകയായിരുന്നു.എസ് ഐ അനൂപ് PG, എ എസ് ഐ സലീം, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Exit mobile version