Home NEWS ജൈവ വൈവിധ്യ ഔഷധ പൂന്തോട്ടമൊരുക്കി ഊരകത്തെ അങ്കണവാടികൾ

ജൈവ വൈവിധ്യ ഔഷധ പൂന്തോട്ടമൊരുക്കി ഊരകത്തെ അങ്കണവാടികൾ

ഊരകം : ജൈവ വൈവിധ്യങ്ങളുടെ ഔഷധ പൂന്തോട്ടമൊരുക്കി ഊരകത്തെ അങ്കണവാടികൾ. സംസ്ഥാന സർക്കാരിന്റെ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്,ദേശീയ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രദേശത്തെ മൂന്നു അങ്കണവാടികളിൽ അങ്കണ തൈത്തോട്ടം ഒരുക്കിയിരിക്കുന്നത്.ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.കെ. കോരുകുട്ടി അധ്യക്ഷത വഹിച്ചു.അങ്കണവാടി ജീവനക്കാരായ വത്സ മോഹനൻ, റീന ശാന്തൻ, ഫിലോമിന പൗലോസ്, സന്ധ്യ രമേശ്, മേരി ജോസ്, മേഴ്‌സി റപ്പായി എന്നിവർ പ്രസംഗിച്ചു.

Exit mobile version