ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെൻറ് നടത്തിയ “ടൈക്കൂൺ 2020” എന്ന പേരിൽ സംഘടിപ്പിച്ച ഒരു ആഴ്ച്ച നീണ്ടു നിന്ന സംരംഭക വികസന പരിപാടികൾ വിത്യസ്ത കൊണ്ട് ശ്രദ്ധേയമായി. ഇന്നത്തെ മാറുന്ന ജീവിത സാഹചര്യങ്ങളിൽ, കോവിഡ് അനന്തര കാലഘട്ടത്തിൽ ഒരു പുതിയ സംരംഭം തുടങ്ങുവാൻ ഉള്ള എല്ലാ വിധ മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകാൻ ഉതകുന്ന രീതിയിൽ ആയിരുന്നു ടൈക്കൂൺ. കേരളത്തിൽ ഇന്നോളം കാണാത്ത രീതിയിൽ വിദ്യാർഥികളുടെ സ്വയം സംരംഭകത്വ ബോധം ഉണർത്താൻ വേണ്ടി ആണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്ന് ക്ഷണം സ്വീകരിച്ചെത്തിയ വിശിഷ്ട വ്യക്തികൾ പറഞ്ഞു. മെക്കാനിക്കൽ വിഭാഗം മേധാവി സിജോ എം ടി യുടെ അദ്ധ്യക്ഷ തയിൽ ചേർന്ന ചടങ്ങിൽ ഈസ്റ്റേൺ ഗ്രൂപ്പ് ന്റെ ചെയർമാൻ Mr. നവാസ് എം മീരനും അഗ്രോ പാർക്ക് ചെയർമാൻ ഡോ . ബൈജു നെടുംകേരിയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര, ജോയിന്റ് ഡയറക്ടർ ഫാദർ ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പാൾ ഡോ . സജ്ജീവ് ജോൺ, വൈസ് പ്രിൻിപ്പാൾ ഡോ . വി ഡി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെൻറ് സ്റ്റുഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അലൻ ഷാജു സ്വാഗത പ്രസംഗം നടത്തി. ഉദ്ഘാടന പ്രസംഗത്തിൽ ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ അദ്ദേഹത്തിന്റെ സംരംഭക യാത്രയിലെ അനുഭവങ്ങൾ പങ്കുവച്ചു. ഗവൺമെന്റ് അംഗീകൃത എൻജിഒ ആയ അഗ്രോ പാർക്കിന്റെ ചെയർമാൻ ഡോ ബൈജു നെടുംകേരി ഭക്ഷ്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന അനവധി യന്ത്രങ്ങളുടെ ഓൺലൈൻ എക്സ്പോ നടത്തി. മത്സ്യങ്ങളുടെ ഓൺലൈൻ വിപണനതിലൂടെ ശ്രദ്ധേയനായ “ഫ്രഷ് ടു ഹോം” സഹ സ്ഥാപകൻ മാത്യു ജോസഫ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കു വെക്കുകയും സാങ്കേതിക വിദ്യയുടെ വിവിധ തരം സാധ്യതകളെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു. തൃശ്ശൂർ ഡിസ്ട്രിക്ട് ഇൻഡസ്ട്രിയൽ സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ റഹ്മത് അലി പുതിയ പ്രസ്ഥാനങ്ങൾക്ക് ആവശ്യം ആയിട്ടുള്ള നിയമ വശങ്ങളെ കുറിച്ചും സബ്സിഡി സ്കിമുകളെ കുറിച്ചും അദ്ദേഹത്തിന്റെ അറിവുകൾ പങ്കു വെച്ചു. വി ഗാർഡിന്റെ സ്ഥാപകൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കു വെയുക്കുനതിനൊപ്പം ചെറുകിട സംരംഭങ്ങളുടെ കേരളത്തിലെ ഭാവി സാധ്യതകളെ പറ്റി ഉള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ നൽകുകയും ചെയ്തു. “സാമ്പത്തിക സ്വാതന്ത്ര്യം” എന്ന വിഷയത്തെ കുറിച്ച് “ഫണ്ട് ഫോളിയോ” സി ഇ ഒ .ശരീക് ഷംസുദ്ദീൻ സംസാരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ ഉള്ള MSME കേരള യുടെ ഡെപ്യൂട്ടി ഡയറക്ടർ ജി എസ് പ്രകാശ് പുതിയ പ്രസ്ഥാനങ്ങൾക്ക് ആവശ്യം ആയിട്ടുള്ള മാർഗനിർദേശങ്ങൾ നൽകി. വിദ്യാർഥികളുടെ സംരംഭക ശേഷി വർദ്ധിപ്പക്കാനുള്ള ക്യാപ്റ്റൻ കൂൾ എന്ന മത്സരം സംഘാടകരുടെ പ്രവർത്തന മികവിന്റെ നേർ സാക്ഷ്യം ആയിരുന്നു. വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ച മത്സരത്തിൽ മിഷാന മുഹമ്മദ്, അൻസൺ ജോസ്, മുഹമ്മദ് ആഷിക് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അതേ ദിവസം ബിസിനസ് പ്ലാനിംഗ് അതുപോലെ തന്നെ അതിന്റെ വിപണന തന്ത്രങ്ങൾ എന്നിവയെ കുറിച്ചുള്ള ഇട്ടീര കാവുങ്ങൽ ന്റെ സെഷനോട് കൂടി പരിപാടികൾ സമാപിച്ചു. സമാപന ചടങ്ങിൽ ടൈക്കൂൺ ന്റെ കോർഡിനേറ്റർ ആയി പ്രവർത്തിച്ച മെക്കാനിക്കൽ ഡിപ്പാർട്മെൻറ് അസിസ്റ്റന്റ് പ്രഫസർ ഡോണി ഡൊമിനിക് നന്ദി വാക്കുകൾ അറിയിച്ചു.