Home NEWS കലാഭവൻമണി അനുസ്മരണവും നാടൻ പാട്ട് സന്ധ്യയും നടത്തി

കലാഭവൻമണി അനുസ്മരണവും നാടൻ പാട്ട് സന്ധ്യയും നടത്തി

ഇരിങ്ങാലക്കുട: സിറ്റിസൻസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർഷിക വിപണനമേളയുടെ ഭാഗമായി നടത്തിയ കലാഭവൻമണി അനുസ്മരണവും നാടൻ പാട്ട് സന്ധ്യയും ശ്രദ്ധേയമായി. ഠാണാ ജംഗ്ഷൻ്റെ വടക്ക് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ മൈതാനിയിൽ നടക്കുന്ന കാർഷികമേളയുടെ വേദിയിൽ നടന്ന പരിപാടി സഹകരണവകുപ്പ് ജോയിൻ്റ് രജിസ്ട്രാർ രാജൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് ടി. എസ് സജീവൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് രജിസ്ട്രാർ എം സി അജിത് മുഖ്യാതിഥി ആയിരുന്നു. സംഘാടക സമിതി അംഗങ്ങളായ അബ്ദുൾ ലത്തീഫ്, മനോജ് വലിയപറമ്പിൽ, സുജേഷ് കണ്ണാട്ട് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ എസ് രമേഷ് സ്വാഗതവും സൊസൈറ്റി സെക്രട്ടറി ഷിജി റോമി നന്ദിയും പറഞ്ഞു. തുടർന്ന് ഗായകരായ വിജിൽ വിജയൻ, ഹരി ഐക്കരക്കുന്ന്, അനീഷ് എടക്കുളം, വൈശാഖ് സമയ, അനന്തക്യഷ്ണൻ, അഖിൽ എന്നിവർ നാടൻ പാട്ടുകൾ ആലപിച്ചു. നവംബർ 1 വരെ നടക്കുന്ന മേളയിൽ കാർഷിക യന്ത്രങ്ങളുടെയും പുഷ്പഫല ഔഷധസസ്യങ്ങളുടെയും പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. കാർഷികയന്ത്രങ്ങൾക്ക് 40 മുതൽ 80 % വരെ സബ്സിഡിയും നല്കുന്നുണ്ടെന്ന് സംഘാടകർ   അറിയിച്ചു.

Exit mobile version