Home NEWS ഇന്റര്‍നാഷണല്‍ കോമിക് ആന്റ് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശിക്ക് പുരസ്‌ക്കാരം

ഇന്റര്‍നാഷണല്‍ കോമിക് ആന്റ് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശിക്ക് പുരസ്‌ക്കാരം

ഇരിങ്ങാലക്കുട: കൊസവോ നടത്തിയ ഇന്റര്‍നാഷണല്‍ കോമിക് ആന്റ് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ മധുകൃഷ്ണന്‍ (സുമന്‍) ന് പ്രത്യേക ജൂറി പുരസ്‌ക്കാരം. മധുകൃഷ്ണന്റെ ആര്‍മര്‍ മ്യൂസിയം 1520- 2020 (കവച മ്യൂസിയം) എന്ന കാര്‍ട്ടൂണിനാണ് സ്‌പെഷ്യല്‍ ജുറി അവാര്‍ഡ് ലഭിച്ചത്. വിവിധ കാലഘട്ടത്തില്‍ മനുഷ്യമുഖങ്ങളിലുണ്ടായിരുന്ന കവചങ്ങള്‍ക്കൊപ്പം 2020ല്‍ കൊറോണ മൂലം മാസ്‌കും കവചമായി സ്ഥാനം പിടിച്ചതാണ് കാര്‍ട്ടൂണിലൂടെ മധു വരച്ചുകാട്ടിയത്. 71 രാജ്യങ്ങളില്‍ നിന്നായി 1147 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 3000ത്തിലേറെ കാര്‍ട്ടൂണുകളാണ് മത്സരത്തിനെത്തിയത്. ഇന്ത്യയില്‍ നിന്നും മധുകൃഷ്ണന് മാത്രമാണ് പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്.

Exit mobile version