Home NEWS അനധികൃത മീൻകച്ചവടത്തിനെതിരെ കർശന നടപടിക്ക് കളക്ടറുടെ നിർദേശം

അനധികൃത മീൻകച്ചവടത്തിനെതിരെ കർശന നടപടിക്ക് കളക്ടറുടെ നിർദേശം

അനധികൃത മീൻകച്ചവടത്തിനെതിരെ കർശന നടപടിക്ക് കളക്ടറുടെ നിർദേശംജില്ലയിലെ ജംഗ്ഷനുകളിലും മറ്റും അനധികൃതമായി മീൻകച്ചവടം നടത്തുന്ന് കോവിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ കർശന നടപടിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. വഴിയോരക്കവടത്തിന് മീൻ നൽകുന്നത് നിർത്തലാക്കാൻ പ്രധാന മത്സ്യവിപണ കേന്ദ്രങ്ങളിലുള്ളവർക്ക് കർശന നിർദേശം നൽകണം. ഇതിന് ആവശ്യമെങ്കിൽ പോലീസ് സഹായം തേടാം. മത്സ്യവിപണന കേന്ദ്രങ്ങൾ കോവിഡ് ക്ലസ്റ്ററുകളുടെ രൂപീകരണത്തെ ഊർജിതപ്പെടുത്തുന്നതിനാൽ ആകസ്മിക പരിശോധനകൾ നടത്താനും നിർദേശം നൽകി. മാനദണ്ഡങ്ങൾ പാലിക്കാത്ത നടത്തിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും.കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തിയെങ്കിലും ജില്ലയിലെ തീദേശ മേഖലകളിലും മത്സ്യവിപണന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന കോളനികളിലും കോവിഡ് വ്യാപനത്തിന്റെ തോത് ഇപ്പോഴും ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. അതിനാൽ തീരദേശ മേഖലകളിൽ കോവിഡ് പ്രതിരോധത്തിൽ അവബോധം ഉണ്ടാക്കി അവരെ കൂടി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാക്കാനും ജില്ലാ കളക്ടർ നിർദേശിച്ചു.

Exit mobile version