Home NEWS ബാലാമണിയമ്മ മലയാളകവിതയുടെ മാതൃഭാവം -ഉണ്ണികൃഷ്ണൻ കിഴുത്താണി

ബാലാമണിയമ്മ മലയാളകവിതയുടെ മാതൃഭാവം -ഉണ്ണികൃഷ്ണൻ കിഴുത്താണി

മലയാളകവിതയുടെ മാതൃഭാവമായ ബാലാമണിയമ്മയുടെ പതിനാറാം ചരമവാർഷികമാണ് ഇന്ന് (സെപ്റ്റംബർ 29).മലയാള ഭാഷക്ക് ആവോളം വേരോട്ടവും വളക്കൂറും പകർന്ന് നൽകിയ നാലപ്പാട്ട് തറവാട്ടിൽ പിറന്ന ഇവർ കവിതരചനയിലൂടെ തന്നെത്തന്നെ കണ്ടെത്തുകയായിരുന്നു .”കണ്ണുനീർത്തുള്ളി “എന്ന മഹത്തായ വിലാപകാവ്യത്തിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച നാലപ്പാട്ട് നാരായണമേനോന്റെ സഹോദരി പുത്രിക്ക് അപ്രകാരമാകാനേ സാധിക്കുമായിരുന്നുള്ളൂ .മഹാകവി വള്ളത്തോളിന്റെയും വിമർശകഗുരുവായ കുട്ടിക്കൃഷ്ണ മാരാരുടെയും സഹവാസം നന്നേ ചെറുപ്പത്തിൽ തന്നെ ലഭിക്കാനിടയായത് സ്വർണ്ണത്തിന് സുഗന്ധം പോലെ മഹത്തായ സൃഷ്ടികൾ പിറവിയെടുക്കുന്നതിന് പ്രേരണയായി .മലയാളത്തെ ശ്രേഷ്‌ഠ ഭാഷയാക്കാനുള്ള ശ്രമത്തിനിടിയിൽ കാലങ്ങൾക്ക് മുൻപ് ഈ മഹാരഥന്മാർ കൊളുത്തി വച്ച തിരി കാണാതെ പോയി എന്നത് അപരാധം തന്നെയാണ് .
പിറന്ന് വീഴുന്ന കുഞ്ഞിന് ‘അമ്മ നൽകുന്ന ജീവരക്തമാണ് മുലപ്പാൽ .ഇതിലൂടെ സ്വഭാവരൂപീകരണത്തിന്റെ ആദ്യരൂപം ആരംഭിക്കുന്നു .കുഞ്ഞിന് നൽകുന്ന മുലപ്പാലിലൂടെ തന്നിലെ തെറ്റുകുറ്റങ്ങളും ,പോരായ്മകളും കുഞ്ഞിൽ സ്വാധീനം ചെലുത്തുന്നതെന്നാണ് ബാലാമണിയമ്മ തൻറെ കവിതയിലൂടെ പ്രസ്ഥിക്കുന്നത് .എത്രമാത്രം സ്വാർത്ഥകമാണീ ചിന്ത -ഭാരതീയ ചിന്തയുടെ അടിവേരുകളുടെ അകക്കാമ്പ് നമുക്കീ വരികളിൽ ദർശിക്കാം .
കേരളത്തെ പച്ചനാക്കില വെച്ചപോലെയെന്ന് വിശേഷിപ്പിച്ച ഈ കവയിത്രിയെ കേരളം വേണ്ടത്ര കണ്ടറിഞ്ഞില്ല.വാക്കുകളും കരിം പുതപ്പേന്തുന്നു .വാസ്തവമനോഭാവം പലപ്പോഴും (കളങ്കമറ്റ കൈ)എന്നിങ്ങനെ കളങ്കലേശമേതുമില്ലാതെ വളർന്ന് വരേണ്ട ബാല്യം സമൂഹത്തിന് മുതൽക്കൂട്ടാകണമെന്ന ലക്ഷ്യത്തോടെ എഴുതിയ മുത്തശ്ശി ,ധർമ്മമാർഗ്ഗത്തിൽ ,കളികൊട്ട് തുടങ്ങിയ കവിതകളും ,സമാഹാരങ്ങളും കാലാതിവർത്തിയായി നിലകൊള്ളുന്നു .പാരിന്റെ നന്മക്കത്രേ പാഴ് വൻ പുകാട്ടാനല്ലീയാരണ്യ പിതാക്കൾ തന്നത്മീയ ധനം കുഞ്ഞേ (പരശുരാമൻ) എന്നെഴുതുമ്പോൾ തലമുറകൾ തണലാകേണ്ടത് എപ്രകാരമെന്നും ,ധർമ്മാ ധർമ്മ ചിന്തകൾ എപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നും ഓർമിപ്പിക്കുന്നു.എഴുത്തും വായനയും അധികപ്പറ്റാണെന്ന് പ്രചരിപ്പിക്കുന്ന സമകാലീന സമൂഹത്തിൽ ,ധാർമ്മികതയും സമഭാവനയും ഊട്ടി ഉറപ്പിക്കാനുള്ള ഇണക്ക്കമ്പിയായി ബാലാമണിയമ്മയുടെ കൃതികൾ പ്രയോജനപ്പെടുത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം കൂടിയായി മാറിയിരിക്കുന്നു .മാത്രമല്ല കവിതക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മുലപ്പാലിന്റെ മഹത്വവും മാധുര്യവും തിരിച്ചു പിടിക്കാനുള്ള ശ്രമം രക്ഷിതാക്കളാണ് വാസ്തവത്തിൽ ഏറ്റെടുക്കേണ്ടതെന്നു കൂടി സൂചിപ്പിക്കാൻ ഈ സന്ദർഭം ഉപയോഗിക്കുന്നു.

ഉണ്ണികൃഷ്ണൻ കിഴുത്താണി
ചൈത്രം-മാടായിക്കോണം

Exit mobile version