Home NEWS ആലത്തൂർ ഭാഗത്തു വൻ സ്പിരിറ്റ്‌ വേട്ട:പിടിയിലായ 3 പേരിൽ രണ്ട് കാട്ടൂർ സ്വദേശികളും

ആലത്തൂർ ഭാഗത്തു വൻ സ്പിരിറ്റ്‌ വേട്ട:പിടിയിലായ 3 പേരിൽ രണ്ട് കാട്ടൂർ സ്വദേശികളും

പാലക്കാട്: എക്സൈസ് ഇന്റെലിജൻസ ബ്യുറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ആലത്തൂർ മേലാർകോഡ് ഉള്ള ചേരാമംഗലം ചെറു തോട് കളം ഭാഗത്തെ തെങ്ങിൻ തോപ്പിൽ നടത്തിയ പരിശോധനയിൽ 34 ലിറ്റർ സ്പിരിറ്റും, 440 ലിറ്റർ സ്പിരിറ്റ്‌ കലക്കിയ കള്ളും, ഒരു ബൊലേറോ പിക്കപ്പ്, മാരുതി ബ്രെസ്സ കാർ എന്നിവയും മൂന്നു പ്രതികൾ സഹിതം പിടികൂടി. തൃശൂർ കാട്ടൂർ സ്വദേശി ചെമ്പിൽ പറമ്പിൽ വീട്ടിൽ അർജുൻ (29) കാട്ടൂർ സ്വദേശി, കൈതവളപ്പിൽ വീട്ടിൽ വിഷ്ണു(29), കൊടശ്ശരി സ്വദേശി കൊന്ന നാടൻ വീട്ടിൽ സുന്ദരൻ മകൻ ശ്യാം സുന്ദർ (30) എന്നിവരാണ് സ്പിരിറ്റ്‌ മായി പിടിയിലായത് .ദിവസങ്ങളോളം നീണ്ട രഹസ്യ നിരീക്ഷണത്തിന്റെ ഫലമായി ഇന്നേ ദിവസം അതിരാവിലെ പാലക്കാട് ഐ ബി നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടിയത് . തൃശൂർ ഉള്ള ഗോഡൗണിൽ നിന്നാണ് സ്പിരിറ്റ്‌ കൊണ്ട് വന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ അറിയിച്ചു. മൂന്നു പേരും കുറെ കാലമായി കള്ള് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്.കള്ളിൽ മായം ചേർക്കുന്നതും, സ്പിരിറ്റ്‌ കൈവശം സൂക്ഷിച്ചു വെക്കുന്നതും അബ്കാരി നിയമപ്രകാരം 10 വർഷം തടവ് ലഭിക്കുന്ന ശിക്ഷയാണ്.പാലക്കാട് ഐ ബി യുടെ നേതൃത്വത്തിൽ രണ്ടു വർഷത്തിനിടയിൽ കണ്ടെടുക്കുന്ന 9 )o മത്തെ കേസും, ഈ വർഷം മാത്രം പിടിക്കുന്ന നാലാമത്തെ സ്പിരിറ്റ്‌ കേസും ആണിത്.എക്സൈസ് ഇൻസ്‌പെക്ടർ വി. അനൂപ് , സി .സെന്തിൽ കുമാർ, റിനോഷ്, യൂനസ്, സജിത്ത്, പ്രിവന്റീവ് ഓഫീസ്ർ മിനു ,സത്താർ എന്നിവരാണ് റെയ്‌ഡിൽ പങ്കെടുത്തവർ.

Exit mobile version