കാട്ടൂർ: ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ (24-09-2020) കാട്ടൂരിൽ വെച്ചു നടന്ന കോവിഡ്-19 ആന്റിജൻ പരിശോധനയിൽ 9 പേർക്ക് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കാട്ടൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അതിജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.പഞ്ചായത്തിലെ 2,6,7 വാർഡുകളിൽ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ കണ്ടൈന്മെന്റ് സോണുകൾ ആക്കുന്നതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.പൊതുജനങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും മാസ്ക് ധരിക്കുകയും,സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ഇത്തരത്തിൽ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടികൾ ഉൾപ്പെടെ കൈക്കൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ്,കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ:പി.എ. ഷാജി എന്നിവർ അറിയിച്ചു.